എ​സ്.​ഐ.​ആ​ർ ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ വി​നോ​ദ് അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി

പ്ര​തി​നി​ധി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

എസ്.ഐ.ആർ കരട് പട്ടിക; ജില്ലയിൽ 1,74,722 പേർ പുറത്ത്

മലപ്പുറം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്.ഐ.ആർ) പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കരട് പ്രസിദ്ധീകരിച്ചപ്പോൾ പ്രാഥമിക കണക്ക് പ്രകാരം ജില്ലയില്‍ 32,38,452 പേർ പട്ടികയിൽ. 1,74,722 പേർ പട്ടികക്ക് പുറത്തുണ്ട്. 3,624 പേരാണ് അവസാനമായി പട്ടികയിൽ ഇടം പിടിച്ചത്. ജനുവരി 22വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാന്‍ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് 1200 വോട്ടര്‍മാരില്‍ കൂടുതലുള്ള എല്ലാ പോളിങ് സ്റ്റേഷനുകളും പുന:ക്രമീകരിച്ചു. പുതുതായി ജില്ലയില്‍ 784 പുതിയ പോളിങ് സ്റ്റേഷനുകളാണ് രൂപവത്കരിച്ചത്. ഇതോടെ ജില്ലയില്‍ ആകെ 3682 പോളിങ് സ്റ്റേഷനുകളുണ്ടാകും. കൂടുതല്‍ പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിക്കുന്നതോടെ വോട്ടര്‍മാര്‍ക്ക് അധികസമയം ക്യൂവില്‍ നില്‍ക്കാതെ വോട്ടവകാശം വിനിയോഗിക്കാനാകും.

ജില്ലയിലെ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് തിരിച്ചുള്ള പുതുക്കിയ എസ്.ഐ.ആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം) കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടര്‍ വി.ആര്‍. വിനോദ് കരട് പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കൈമാറി. അര്‍ഹരായ ഒരാള്‍പോലും എസ്.ഐ.ആര്‍ പട്ടികയില്‍നിന്ന് പുറത്താകില്ലെന്ന് കലക്ടര്‍ പറഞ്ഞു.

Tags:    
News Summary - SIR draft list; 1,74,722 people out of district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.