സമീര്‍
എടക്കര: വൃക്കകള്‍ തകരാറിലായ നിര്‍ധന യുവാവ് ശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ സുമനസുകളുടെ സഹായം തേടുന്നു. ചുമട്ടുതൊഴിലാളിയായിരുന്ന ചുങ്കത്തറ പഞ്ചായത്തിലെ വെള്ളാരംകുന്ന് കുറ്റീരിത്തൊടിക സമീര്‍ (37) ആണ് സഹായം തേടുന്നത്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയാല്‍ യുവാവിനെ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാർ പറയുന്നു.
വൃക്ക നല്കാന് പിതാവ് തയാറാണെങ്കിലും ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കും പണം കണ്ടെത്തുകയെന്നത് കുടുംബത്തിന് അസാധ്യമാണ്. ഇതോടെ കുടുംബത്തെ സഹായിക്കാന്‍ പി.വി. അന്‍വര്‍ എം.എല്‍.എയുടെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പഞ്ചായത്തംഗം കെ.ബി. ബിനീഷ് കണ്‍വീനറും വാര്‍ഡംഗം വത്സമ്മ സെബാസ്റ്റ്യന്‍ ചെയര്‍മാനും റഹ്മത്തുല്ല മൈലാടി വര്‍ക്കിങ് ചെയര്‍മാനും പുലിമടക്കല് ഉമ്മര്‍ ഹാജി ട്രഷററുമായി സഹായ സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. എസ്.ബി.ഐ ചുങ്കത്തറ ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 41365110220. IFSC: SBIN0071126. ഗൂഗിള്‍പേ നമ്പര്‍: 7012541683.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.