മ​ല​പ്പു​റം ഫു​ട്ബാ​ൾ ല​വേ​ഴ്സ്‌ ഫോ​റം സം​ഘ​ടി​പ്പി​ച്ച ‘ക​വാ​ത്തു​പ​റ​മ്പി​ലെ ക​ളി​ക്കൂ​ട്ടം’ താ​ര​ങ്ങ​ളു​ടെ ത​ല​മു​റ സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നെ ഫു​ട്ബാ​ൾ

ന​ൽ​കി വേ​ദി​യി​ലേ​ക്ക്‌ സ്വീ​ക​രി​ച്ച​പ്പോ​ൾ

ഓർമകളുടെ വിസിൽ മുഴക്കി താര തലമുറ സംഗമം

മലപ്പുറം: ജില്ലയുടെ ഫുട്ബാൾ പെരുമ ദേശീയ- അന്തർദേശീയ തലത്തിൽ എത്തിച്ച മുൻകളിക്കാർക്കും സംഘാടകർക്കും ആദരം അർപ്പിച്ച് ഫുട്ബാൾ പ്രേമികൾ. മലപ്പുറം ഫുട്ബാൾ ലവേഴ്സ് ഫോറമാണ് മലപ്പുറം നഗരസഭയിൽനിന്നുള്ള കളിക്കാരെ 'കവാത്തുപറമ്പിലെ കളിക്കൂട്ടം' എന്ന പേരിൽ മലപ്പുറം അസീസ്‌ നഗറിൽ (മലപ്പുറം ടൗൺഹാൾ) ആദരിച്ചത്. കോട്ടപ്പടി സ്പോട്സ് കൗൺസിൽ സ്റ്റേഡിയം മുമ്പ് അറിയപ്പെട്ടിരുന്നത് കവാത്തുപറമ്പ് എന്നായിരുന്നു. ബ്രിട്ടീഷുകാർ പരേഡ് നടത്തിയ ഗ്രൗണ്ടായതിനാലാണ് കവാത്തുപറമ്പ് എന്ന് നാട്ടുകാർ വിളിച്ചിരുന്നത്. പിന്നീട് കോട്ടപ്പടി മൈതാനം എന്നായി. കുന്നുമ്മൽ, മൈലപ്പുറം, മുണ്ടുപറമ്പ്, പാണക്കാട് എന്നിവിടങ്ങളിൽനിന്നുള്ളവർ ഫുട്ബാൾ കളിക്കായി ദിവസവും എത്തിയിരുന്നത് കോട്ടപ്പടി മൈതാനത്തായിരുന്നു. ഈ സ്റ്റേഡിയത്തിൽനിന്ന് ബാലപാഠങ്ങൾ ഉൾക്കൊണ്ട് ക്ലബുകളിലും ജില്ല ലീഗ്‌ ഡിവിഷനുകളിലും സംസ്ഥാന-രാജ്യാന്തര തലത്തിൽ മികവ്‌ തെളിയിച്ച കളിക്കാരും സംഘാടകരും ഒഫീഷ്യലുകളുമാണ് അരനൂറ്റാണ്ടിന്‍റെ കളിയോർമകളുമായി ഒത്തുകൂടിയത്.

'70ലെ താരങ്ങൾ മുതൽ ഇളംമുറക്കാർ വരെ

1970ൽ ഇന്ത്യൻ സർവിസസിന്‍റെ ഗോൾ വലയം കാത്ത പൂളക്കണ്ണി മൊയ്തീൻ കുട്ടി മുതൽ യുവ തലമുറയിലെ ശ്രദ്ധേയമായ താരം ആഷിക് കുരുണിയൻ വരെ സംഗമത്തിൽ ആദരം ഏറ്റുവാങ്ങി. ഫിഫ റഫറി ടി. അബ്ദുൽ ഹക്കീം, പരിശീലകൻ ബിനോയ് സി. ജെയിംസ്, സോക്കർ ക്ലബ് താരം സൂപ്പർ അഷ്റഫ് ബാവ, അനൗൺസർ എം.എ. ലത്തീഫ്, ജില്ലയിലെ ആദ്യ വനിത ഫുട്ബാൾ റഫറി കുമാരി അഭിരാമി, ദേശീയ വനിത ഫുട്ബാൾ താരം യു.പി. ജംഷീന, സന്തോഷ്ട്രോഫി കേരള ടീം മാനേജർ എം. മുഹമ്മദ് സലീം, മുൻ കെ.എസ്.ഇ.ബി താരം സാജറുദ്ദീൻ കോപ്പിലാൻ, എഴുത്തുകാരൻ സലീം വരിക്കോടൻ, ദേശീയ താരം മഷ്ഹൂർ ശരീഫ്, സന്തോഷ് ട്രോഫി താരം ജിഷ്ണു ബാലകൃഷ്ണൻ, അൻവർ ടൈറ്റാനിയം, കർണാടക സന്തോഷ്ട്രോഫി മുൻ ക്യാപ്റ്റൻ മങ്കരത്തൊടി ബഷീർ, ഹമീദ് ടൈറ്റാനിയം എന്നിവരുൾപ്പെടെ നൂറുകണക്കിന് പേർ ആദരം ഏറ്റുവാങ്ങി.

മരിച്ചവരെയും വിസ്മരിച്ചില്ല

മരണാനന്തര ബുഹുമതിയായി തോരപ്പ മുഹമ്മദ്, എം.സി. രാമദാസൻ മാസ്റ്റർ, പി.കെ. ഉസ്മാൻ, ഹരിദാസൻ, ദാസൻ, എം.ആർ.സി. ഹംസ, കെ. ചേക്കു എം.ആർ.സി മലപ്പുറം, ഇന്‍റർനാഷനൽ മലപ്പുറം മൊയ്തീൻകുട്ടി, ചോട്ട സൈതലവി എന്നിവർക്കുള്ള ഉപഹാരം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയവർ ഓർമകൾ പങ്കുവെച്ചും പരിചയം പുതുക്കിയും പുതിയ തലമുറയിലെ കളിക്കാർക്ക് നിർദേശം നൽകിയും അവർ ഉച്ചയോടെ പിരിഞ്ഞു. സംഗമം കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സൂപ്പർ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ പി. ഉബൈദുല്ല, എ.പി. അനിൽകുമാർ, യു. ഷറഫലി, മുൻ ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം, ജില്ല ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ മങ്കട, കെ.എഫ്.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം. മുഹമ്മദ് സലീം, എം.എസ്.പി അസി. കമാൻഡൻറ് ഹബീബ് റഹ്മാൻ, യു.എം. ബഷീർ, പി. കുഞ്ഞുമുഹമ്മദ്, കൺവീനർ ഉപ്പൂടൻ ഷൗക്കത്ത്, ഷക്കീൽ പുതുശേരി, ഈസ്റ്റേൺ സലീം, നജീബ്‌ മഞ്ഞക്കണ്ടൻ, ശശി, ബാബു സലീം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Respect for football lovers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.