മഞ്ചേരി: കഥകളിൽ വിസ്മയമൊളിപ്പിച്ച് വായനയുടെ വിസ്‌മയ ലോകം പരിചയപ്പെടുത്തി വായന വാരാഘോഷത്തിന് സമാപനം. മഞ്ചേരി വേട്ടേക്കോട് ജി.യു.പി സ്കൂൾ വായന വാരാഘോഷം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു.
പുസ്തകങ്ങളെ വെറുത്ത പെൺകുട്ടി ഒടുവിൽ വായനയെ സ്‌നേഹിച്ചു തുടങ്ങുന്ന കഥ കുട്ടികളെ കൂടി പങ്കാളികളാക്കി അഭിനയിച്ച് അവതരിപ്പിച്ചത് ഏറെ രസകരമായി. ലോക സാഹിത്യത്തിലെ പ്രശസ്തമായ കൃതികൾ കഥയുടെ ഭാഗമായി.
എസ്.എം.സി ചെയർമാൻ സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.പി. സൈഫുദ്ദീൻ, വൈസ് പ്രസിഡണ്ട് പി. രതീഷ്, എം.പി.ടി.എ പ്രസിഡണ്ട് പി.കെ. മുംതാസ്, വൈസ് പ്രസിഡൻറ് പി. ഖൈറുന്നിസ, എ.കെ. ജിജി, കെ.ബി. ശാലിനി, കെ. ജിജി, ഡോ. കെ.എം. ആരിഫ, ശ്രുതി മംഗലശ്ശേരി, സ്കൂൾ ലീഡർ കെ. റിയ ഫാത്തിമ, സി. ഇല്‍ഫ മെബിൻ എന്നിവർ സംസാരിച്ചു.
വായന വാരാഘോഷത്തിന്റെ ഭാഗമായി വിവിധ ഭാഷകളിൽ കവിതാലാപനം, വായന, പ്രസംഗം, സാഹിത്യം പ്രശ്നോത്തരി, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാരംഗം കൺവീനർ പി.ആർ. അനുപമ സ്വാഗതവും ഹെഡ്മാസ്റ്റർ കെ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.