താനാളൂർ ചുങ്കത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധ
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിൽ തീപിടിത്തം
താനാളൂർ: ചുങ്കത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. ചുങ്കത്തെ ആംബിയൻസ് കഫേക്കാണ് തീപിടിച്ചത്. ഉച്ച കഴിഞ്ഞാണ് സംഭവം സ്ഥാപനം പൂർണമായും കത്തിനശിച്ചു. താനൂരിൽനിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീയണച്ചു. ഭാഗ്യത്തിനാണ് വൻ ദുരന്തം ഒഴിവായത്.
ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടു. ഫർണിച്ചറും ഹോട്ടലിലെ ഉപകരണങ്ങളും കത്തി നശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്യമ്പാടിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. വൻ സാമ്പത്തികനഷ്ടം സംഭവിച്ചതായി ഹോട്ടൽ ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.