കാ​ക്ക​ത്ത​ടം വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്ക​ണം -മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ

പെ​രു​വ​ള്ളൂ​ർ: മ​ഴ പെ​യ്‌​താ​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ടി​ക്ക​ൽ ക​രു​വാ​ങ്ക​ല്ല് എ​യ​ർ​പോ​ർ​ട്ട്‌ റോ​ഡി​ലെ കാ​ക്ക​ത്ത​ടം വെ​ള്ള​ക്കെ​ട്ട് പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

13ന് ​ചൊ​വ്വാ​ഴ്ച തി​രൂ​ർ പി.​ഡ​ബ്ല്യു.​ഡി റ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന സി​റ്റി​ങ്ങി​ലാ​ണ് ക​മീ​ഷ​ന്റെ നി​ർ​ദേ​ശം. ദി​നം​പ്ര​തി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ ചെ​റു​താ​യൊ​ന്നു മ​ഴ പെ​യ്‌​താ​ൽ പോ​ലും ഉ​യ​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് വ​ലി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​വാ​റു​ണ്ട്. പെ​ട്ടെ​ന്നു​ള്ള ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ്ര​മ​ങ്ങ​ളോ​ട് ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ഖം തി​രി​ച്ചു​നി​ന്ന​തോ​ടെ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ അ​ട​ക്ക​മു​ള്ള​വ​ർ ഭീ​മ ഹ​ര​ജി​ക​ൾ മു​ഖേ​ന പ്ര​ശ്നം സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​ന്റെ ഫ​ല​മാ​യി താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​ത്തി​ന് ചീ​ഫ് എ​ൻ​ജി​നീ​യ​ർ 25 ല​ക്ഷം ഫ​ണ്ട് അ​നു​വ​ദി​ച്ച് അ​ഴു​ക്കു​ചാ​ൽ പ്ര​വൃ​ത്തി തു​ട​ങ്ങി​യി​രു​ന്നു.

അ​തോ​ടെ സ്ഥി​ര​മാ​യി വെ​ള്ളം കെ​ട്ടി​നി​ൽ​ക്ക​ൽ ഇ​ല്ലാ​താ​യെ​ങ്കി​ലും അ​ൽ​പ നേ​രം മ​ഴ പെ​യ്‌​താ​ൽ പോ​ലും മ​ണി​ക്കൂ​റു​ക​ളോ​ളം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥി​യാ​ണി​പ്പോ​ഴു​ള്ള​ത്. പ​രി​ഹാ​ര​ത്തി​നാ​യി 70 ല​ക്ഷ​ത്തി​ന്റെ പ്രോ​ജ​ക്ട്ട് പി.​ഡ​ബ്ല്യു.​ഡി ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ലേ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ർ.​ജെ.​ഡി ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ എ​ഞ്ചി​നീ​യ​ർ ടി. ​മൊ​യ്‌​തീ​ൻ കു​ട്ടി, നാ​ഷ​ന​ൽ ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി. സൈ​ത​ല​വി എ​ന്നി​വ​രാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​ക്കാ​ർ​ക്ക് പു​റ​മെ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ അ​സ്‌​ലം കൂ​മ​ണ്ണ, അ​ബ്ദു​റ​ഹീം പൂ​ക്ക​ത്ത് എ​ന്നി​വ​ർ സി​റ്റി​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - kakkathadam-waterlogging-issue-must-be-resolved-urgently-human-rights-commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.