കു​ഞ്ഞി​മു​ഹ​മ്മ​ദ് മൗ​ല​വി


തലമുറകളുടെ ഗുരുനാഥന് നാട് യാത്രയയപ്പ് നൽകുന്നു

മ​ങ്ക​ട: 64 വ​ർ​ഷ​മാ​യി ക​ട​ന്ന​മ​ണ്ണ​യി​ലെ മ​ത​വി​ജ്ഞാ​ന രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന ത​ല​മു​റ​ക​ളു​ടെ ഗു​രു​നാ​ഥ​ൻ കൂ​രി​മ​ണ്ണി​ൽ കു​ഞ്ഞി​മു​ഹ​മ്മ​ദ് മൗ​ല​വി എ​ന്ന നാ​ണി മൊ​ല്ലാ​ക്ക വി​ര​മി​ക്കു​ന്നു. ക​ട​ന്ന​മ​ണ്ണ മു​ഈ​നു​ൽ ഇ​സ് ലാം ​സം​ഘ​ത്തി​ന്റെ കീ​ഴി​ലു​ള്ള മ​ഹ​ല്ല് മ​സ്ജി​ദി​ലെ ഇ​മാ​മും ഇ​ഹ്‍യാ​ഉ​ദ്ദീ​ൻ അ​റ​ബി കോ​ള​ജി​ലെ​യും മ​ദ്റ​സ​യി​ലെ​യും അ​ധ്യാ​പ​ക​നു​മാ​യി 64 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ഈ ​പ​ണ്ഡി​ത​ന് നാ​ടൊ​രു​മി​ച്ച് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ക​യാ​ണ്.

85 വ​യ​സ്സു​ള്ള കു​ഞ്ഞി​മു​ഹ​മ്മ​ദ് മൗ​ല​വി ആ​രോ​ഗ്യ​ക​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ടാ​ണ് ഔ​ദ്യോ​ഗി​ക സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​ത്. 1962 മു​ത​ൽ മ​ത​സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ്ര​ശ​സ്ത പ​ണ്ഡി​ത​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി​യു​ടെ ശി​ഷ്യ​നാ​യി​രു​ന്നു. പ​ള്ളി​ദ​ർ​സു​ക​ളി​ൽ നി​ന്ന് മ​ത​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ഞ്ഞി​മു​ഹ​മ്മ​ദ് മൗ​ല​വി ഖു​ർ​ആ​ൻ, അ​റ​ബി​ഭാ​ഷ, ഇ​സ്‍ലാ​മി​ക ച​രി​ത്രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ള​ളി​ൽ അ​ഗാ​ധ പാ​ണ്ഡി​ത്യ​മു​ള്ള വ്യ​ക്തി​യാ​ണ്. സ​ർ​ഗ​പ്ര​തി​ഭ കൂ​ടി​യാ​യ അ​ദ്ദേ​ഹം അ​ബൂ​ദ​ർ​റു​ൽ ഗി​ഫാ​രി, ഉ​മ​റു​ബ്നു അ​ബ്ദു​ൽ അ​സീ​സ് തു​ട​ങ്ങി​യ​വ​രു​ടെ ച​രി​ത്ര​മു​ൾ​പ്പ​ടെ ഏ​താ​നും ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

മ​ദ്റ​സ വാ​ർ​ഷി​ക​ങ്ങ​ളി​ലും മ​റ്റും ഈ ​ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ 17ന് ​വൈ​കീ​ട്ട് 6.45 ന് ​ക​ട​ന്ന​മ​ണ്ണ ഇ​ഹി​യാ​ഉ​ദ്ദീ​ൻ മ​ദ്റ​സ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ, ശി​ഹാ​ബ് പൂ​ക്കോ​ട്ടൂ​ർ, പി. ​മൂ​സ സ്വ​ലാ​ഹി, പി. ​കോ​മു​മൗ​ല​വി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.