സാൾട്ട് എക്സ് ക്ലൂഷൻ ചെക്ക് ഡാം നിർമാണത്തിന് മുന്നോടിയായി പുല്ലിപ്പുഴയിലെ നിർദിഷ്ട സ്ഥലം ഇറിഗേഷൻ ഡിസൈനിങ് റിസർച്ച് ബോർഡ് ഡയറക്ടർ കെ. ബാലശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി പരിശോധിക്കുന്നു
ചേലേമ്പ്ര: പുല്ലിപുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടയാൻ വിഭാവനം ചെയ്യുന്ന സാൾട്ട് എക്സ് ക്ലൂഷൻ ചെക്ക് ഡാം നിർമാണത്തിന് മുന്നോടിയായി ചേലേമ്പ്ര ഗ്രാമപഞ്ചായത്തിനെയും ഫറോക്ക് നഗരസഭയെയും ബന്ധിപ്പിക്കുന്ന പുല്ലിപ്പുഴയിലെ നിർദ്ദിഷ്ട സ്ഥലം ഇറിഗേഷൻ ഡിസൈനിങ് റിസർച്ച് ബോർഡ് ഡയറക്ടർ കെ. ബാലശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി പരിശോധന നടത്തി. ഇന്നലെ രാവിലെ 7.30 ഓടെ പുല്ലിപുഴയിലെത്തിയ സംഘം പുഴയുടെ ഇരുകരകളിലെ തീരപ്രദേശങ്ങൾ ഒരുമണിക്കൂറോളം പരിശോധന നടത്തിയാണ് മടങ്ങിയത്. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്, ഫറോക്ക് നഗരസഭ, രാമനാട്ടുകര നഗരസഭ പരിധികളിലൂടെ കടന്നുപോകുന്ന ഏഴു കിലോമീറ്ററോളം വരുന്ന പുല്ലിപ്പുഴയിൽ ഉപ്പുവെള്ളം കയറുന്നത് തടയാനാണ് രൂപകൽപന ചെയ്യുന്നത്. ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലും ചേലേമ്പ്ര പഞ്ചായത്തിലെയും പ്രധാന ജലസ്രോതസ്സാണ് പുല്ലിപ്പുഴ. ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കിയാൽ പ്രധാന ശുദ്ധജല സ്രോതസ്സായി മാറ്റാനാകും. കൂടാതെ സി.ആർ.സെഡ് പരിധിയിൽനിന്ന് ചേലേമ്പ്ര പഞ്ചായത്തിനെ ഒഴിവാക്കാനാകും.
വിദഗ്ധ സമിതിയിൽ ഐ.ഡി.ആർ.ബി ജോയന്റ് ഡയറക്ടർ ആർ. സിന്ധു, ഡെപ്യൂട്ടി ഡയറക്ടർ സീന, അസിസ്റ്റന്റ് ഡയറക്ടർമാരായ ശ്രുതി, ആര്യ ആർ. നായർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.