പ്രഫഷനല്‍ വിദ്യാർഥി സമ്മേളനം ‘പ്രൊഫൈൽ’ കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു

മാനവികത ഉയർത്തിപ്പിടിച്ച് സാമൂഹിക ഉത്തരവാദിത്വമുള്ള പൗരരായി വിദ്യാർഥി സമൂഹം മാറണം -സി.പി. ഉമർ സുല്ലമി

തിരൂരങ്ങാടി: മാനവികതയും നൈതികതയും ഉയർത്തിപ്പിടിച്ച് സാമൂഹിക ഉത്തരവാദിത്വമുള്ള പൗരരായി വിദ്യാർഥി സമൂഹം മാറണമെന്നും അറിവിന്റേയും വിശ്വാസത്തിന്റേയും സമന്വയമാണ് സമൂഹത്തിന്റെ യഥാർഥ പുരോഗതിയെന്നും കെ.എൻ.എം മർകസുദഅവ സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി പറഞ്ഞു. പ്രഫഷനൽ വിദ്യാർഥികൾക്കായി കെ.എൻ.എം മർകസുദഅവ വിദ്യാർഥി വിഭാഗങ്ങളായ മുജാഹിദ് സ്‌റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം), ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെന്റ് (ഐ.ജി.എം) സംസ്ഥാന കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ‘പ്രൊഫൈൽ’ വിദ്യാർഥി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവിലൂടെ മനുഷ്യനെ ഉയർത്താനും സേവനത്തിലൂടെ സമൂഹത്തെ സമ്പന്നമാക്കാനും കഴിയണം. അറിവും സംസ്ക്കാരവും ഒന്നിച്ച് ചേരുമ്പോഴാണ് യഥാർത്ഥ വിജയം. വിശ്വാസം ദിശ നൽകുമ്പോൾ പ്രൊഫഷനൽ വിദ്യാഭ്യാസം ലോകത്തെ മാറ്റാനുള്ള ശക്തിയായി മാറുമെന്നും പ്രൊഫൈൽ സമ്മേളനത്തെ സി.പി. ഉമർ സുല്ലമി ഉദ്ബോധിപ്പിച്ചു. കേരളത്തിലെ വിവിധ കാമ്പസുകളില്‍ നിന്നായി ആയിരത്തിലധികം പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്ത സമ്മേളനത്തിൽ ചിന്തനീയമായ വിഷയങ്ങൾ ചർച്ച ചെയ്തു.

പ്രഫഷനല്‍ വിദ്യാര്‍ഥികളുടെ പഠനം, ജോലി, സാമൂഹിക ഉത്തരവാദിത്വം, വ്യക്തി ജീവിതം, രാഷ്ട്രീയ അവബോധം, ധാര്‍മിക ചിന്തകള്‍ തുടങ്ങി പത്ത് സെഷനുകളിലായി സമ്മേളനത്തിൽ ചർച്ചയായി. മോട്ടിവേഷനല്‍ സ്പീക്കര്‍ ഡോ. റാഷിദ് ഗസ്സാലി, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് സി.പി അബ്ദുസ്സമദ്, ഡോ.കെ.പി ഹവ്വ, റുഫൈഹ തിരൂരങ്ങാടി , പണ്ഡിതരും പ്രഭാഷകരുമായ ഡോ.ജാബിര്‍ അമാനി, ഡോ.ഇര്‍ഷാദ് ഫാറൂഖി മാത്തോട്ടം, ജലീല്‍ മദനി വയനാട്, അബ്ദുസ്സലാം മുട്ടില്‍, അലി മദനി മൊറയൂര്‍, സല്‍മ അന്‍വാരിയ്യ എന്നിവര്‍ വിവിധ സെഷനുകളിലായി വിദ്യാര്‍ഥികളോട് സംവദിച്ചു.

എം.എസ്‌.എം സംസ്ഥാന പ്രസിഡന്റ്‌ ജസിൻ നജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫഹീം പുളിക്കൽ, സംസ്ഥാന ട്രഷറർ ശഹീം പാറന്നൂർ, സംസ്ഥാന ഭാരവാഹികളായ, നദീർ കടവത്തൂർ, യഹ്‌യ മുബാറക്, നുഹ്മാൻ ഷിബിലി, ഹാമിദ് സനീൻ, അഡ്വ .നജാദ്, ഡോ :റാഫിദ്,ഐ ജി എം സംസ്ഥാന പ്രസിഡന്റ്‌ ജിദാ മനാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അസ്ന പുളിക്കൽ, ഫാത്തിമ ഹിബ, ആയിഷ ഹുദ, നിഷ്ദ രണ്ടത്താണി, കെ.എൻ.എം മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഇബ്രാഹിം അൻസാരി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Profile students conference | Malappuram News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.