പൂച്ചക്കുത്തില് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range പൂച്ചക്കുത്തില് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ചു
എടക്കര: കെ.എന്.ജി റോഡില് പൂച്ചക്കുത്ത് വളവില് സ്വകാര്യ ബസ് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില് യാത്രക്കാര് പരിക്കേല്ക്കാതെ രക്ഷപെട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. മുണ്ടേരിയില്നിന്ന് അരീക്കേട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് വഴിക്കടവില്നിന്ന് തവിട് കയറ്റിവന്ന ലോറിയെ മറികടക്കാന് ശ്രമിക്കുന്നതിനിടെ പിന്നിലിടിച്ച് അപകടമുണ്ടായത്. മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിലെ ജീവനക്കാരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ മുന്ഭാഗത്ത് യാത്രക്കാര് കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.