വള്ളുവങ്ങാട് എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ‘അക്ഷരീയം’ ഏകദിന സാഹിത്യ ശിൽപശാല എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്യുന്നു

പാട്ടുകളും കഥയും രചിച്ച് ‘അക്ഷരീയം’ സാഹിത്യ ശിൽപശാല

പാണ്ടിക്കാട്: മയിലിന്റെ കുപ്പായത്തിനെന്തു നിറം? നീലയെന്നും പച്ചയെന്നും കുട്ടികൾ വർണങ്ങൾ വാരിവിതറിയപ്പോൾ ഒരാൾക്കത് പീലിക്കുപ്പായം, മറ്റൊരാൾക്ക് മഴവിൽ കുപ്പായം. വള്ളുവങ്ങാട് എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ‘അക്ഷരീയം’ ഏകദിന സാഹിത്യ ശിൽപശാലയിലാണ് കുട്ടികളുടെ ഭാവന പീലിവിടർത്തിയത്. വാക്കുകളും വരികളും ചേർത്ത് പട്ടും കവിതയും രചിച്ച കുട്ടികൾ കൂട്ടുചേർന്ന് രസകരമായ കഥയും പറഞ്ഞുണ്ടാക്കി.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സാഹിത്യ ശിൽപശാല നടത്തിയത്. വിദ്യാരംഗം അംഗങ്ങളായ നൂറോളം വിദ്യാർഥികൾക്കാണ് കഥ, കവിത രചനയിൽ പരിശീലനം നൽകിയത്. എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു. നൂറോളം വിദ്യാർഥികൾ സാഹിത്യ ശിൽപശാലയിൽ പങ്കെടുത്തു. അധ്യാപകരായ എം.കെ. ഹുസൈൻ. കെ.പി. ഇല്യാസ്, സി. ഷമീമ, സി. ബുഷ്റ, പി. മനാൽ എന്നിവരും വിദ്യാർഥി പ്രതിനിധികളായ അൻഹാസിൽ, നഹ്ദാൻ, നസാൻ, ഷെൻസ, സ്കൂൾ ലീഡർ ഷാബിൽ എന്നിവർ പങ്കെടുത്തു.

വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ വിജയികളായ രക്ഷിതാക്കൾക്കും കുട്ടികൾക്കും സമ്മാനദാനവും നിർവഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ ടി.കെ. ഫർഹാന സ്വാഗതവും കെ. ബദറുദ്ദീൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - ‘Akshariyam’ literary workshop with songs and stories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.