വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവം; ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍
കൊണ്ടോട്ടി: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. പെരിന്തല്‍മണ്ണ ചെമ്മലശ്ശേരി സ്വദേശി മല്ലിറ്റിയില്‍ വീട്ടില്‍ ഹൈദരാലിയാണ് (23) അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരം ചെമ്മലശ്ശേരിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 16 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. കേസിലെ പ്രധാനിയാണ് ഹൈദരാലിയെന്ന് പൊലീസ് വ്യക്തമാക്കി. 77 ഗ്രാം എം.ഡി.എം.എയുമായി പുലാമന്തോള്‍ സ്വദേശിയെ പിടികൂടിയ കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിനെ ശനിയാഴ്ച കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിലേക്ക് മാരക ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘങ്ങളെ കുറിച്ച് വ്യക്തമായ സൂചന കൊണ്ടോട്ടിയില്‍ അറസ്റ്റിലായ ഹൈദരാലിയില്‍നിന്ന് ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി അസി. പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ. അനുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഡാന്‍സാഫ് സംഘം പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.