Posted On
date_range Updated On
date_range മരം വെട്ടുന്നതിനിടെ കൈ മുറിഞ്ഞു; തൊഴിലാളിക്ക് രക്ഷകരായി അഗ്നിരക്ഷാസേന
താനൂർ: മരം വെട്ടുന്നതിനിടെ കൈ മുറിഞ്ഞ് പരിക്കേറ്റ തൊഴിലാളിയെ താനൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. താനൂർ കാട്ടിലങ്ങാടി സ്റ്റേഡിയം വളപ്പിലെ മരം മുറിക്കുന്നതിനിടെയാണ് തറമ്മൽ റഹീം മരത്തിൽ കുടുങ്ങിയത്. കൈയിൽ മുറിഞ്ഞതിനാൽ താഴെ ഇറങ്ങാൻ സാധിക്കാതെ വന്നതോടെയാണ് താനൂർ ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.പി. സജിത്ത് മരത്തിൽ കയറി സേനാംഗങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി റഹീമിനെ താഴെയെത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.പി. സജീഷ് കുമാർ, സി. അക്ഷയ് കൃഷ്ണൻ, പി.പി. അനുരാഗ്, ബി.എസ്. അഖിൽ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ എം.വി. അഭിനേഷ്, ഹോം ഗാർഡ് വി. മണികണ്ഠൻ, വി. രഞ്ജിഷ് കുമാർ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മരം വെട്ടുന്നതിനിടെ അപകടത്തിൽപെട്ട തൊഴിലാളിയെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.