pkd ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

koduvayoor manikandan ബൈക്കപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു കൊടുവായൂർ: വടവന്നൂരിൽ കഴിഞ്ഞ ദിവസം ബൈക്ക് നിയന്ത്രണംവിട്ട്​ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തേങ്കുറിശ്ശി ഇലമന്ദം വലിയമുറ്റം വീട്ടിൽ ചാമുണ്ണി-പാഞ്ചാലി ദമ്പതികളുടെ മകൻ മണികണ്ഠനാണ്​ (42) മരിച്ചത്. ബേക്കറി ജോലിക്കാരനായ ഇദ്ദേഹം പുതുനഗരം ഭാഗത്തുനിന്ന്​ കൊല്ലങ്കോട് ഭാഗത്തേക്ക്​ വരുന്നതിനിടെ രാവിലെ ഏഴേകാലിനാണ് അപകടം. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ്​ മരിച്ചത്​. ഭാര്യ: ശ്രീദേവി. മക്കൾ: ദേവിക, ദിയ, ദീപു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.