തൊടുപുഴ-തിരുവമ്പാടി കെ.എസ്.ആർ.ടി.സി പുതിയ സർവിസ് തുടങ്ങി

മധ്യകേരളത്തെയും മലബാറിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ സർവിസ്

പെരിന്തൽമണ്ണ: തൊടുപുഴയിൽനിന്ന് പെരിന്തൽമണ്ണ-അരീക്കോട് വഴി തിരുവമ്പാടിയിലേക്കുള്ള പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് സർവിസ് ബുധനാഴ്ച ആരംഭിച്ചു. ദീർഘദൂരയാത്രക്കാർക്ക് ഏറെ ആശ്വാസകരമാവും പുതിയ സർവിസ്.

മധ്യകേരളത്തെയും മലബാറിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ സർവിസ്. തൊടുപുഴയിൽനിന്ന് പുറപ്പെട്ട് മൂവാറ്റുപുഴ-പെരുമ്പാവൂർ-കാലടി-അങ്കമാലി-ചാലക്കുടി-തൃശൂർ-ഷൊർണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ- മഞ്ചേരി-അരീക്കോട്-മുക്കം-ഓമശ്ശേരി-തിരുവമ്പാടി എന്നിവിടങ്ങളിലെത്തും. തൊടുപുഴയിൽനിന്ന് രാവിലെ 8.20ന് എല്ലാ ദിവസവും സർവിസ് ആരംഭിക്കും. ഉച്ചക്ക് 1.20ന് പെരിന്തൽമണ്ണയിലും 2.25ന് അരീക്കോടും 2.55ന് തിരുവമ്പാടിയിലും എത്തും. വൈകീട്ട് ഏഴിന് തിരുവമ്പാടിയിൽനിന്ന് തിരിച്ച് അരീക്കോട്-മഞ്ചേരി-പെരിന്തൽമണ്ണ വഴി പുറപ്പെട്ട് പുലർച്ചെ 1.20ന് തൊടുപുഴയിലെത്തും. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാം. വെബ്സൈറ്റ് Onlineksrtcswit.com. ഫോൺ: (തൊടുപുഴ): 9188933775, (തിരുവമ്പാടി) 9188933812.

Tags:    
News Summary - Thodupuzha-Thiruvambadi KSRTC starts new service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.