റാസിഖ് ചേക്കാലി പരപ്പനങ്ങാടി സൂപിക്കുട്ടി നഹ ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യാൻ ആംബുലൻസിൽ എത്തുന്നു
പരപ്പനങ്ങാടി: സാമൂഹ്യ രാഷ്ടീയ രംഗങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന റാസിഖ് ചേക്കാലി വോട്ടു ചെയ്യാനെത്തിയത് ആംബുലൻസിൽ. റാസിഖ് യൂത്ത് ലീഗ് പ്രവർത്തകൻ എന്ന നിലയിൽ രാഷ്ട്രീയകളരിയിൽ സജീവമായിരുന്നു.
2016ൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യാക്കൂബ് കെ. ആലുങ്ങലിന്റെ നേതൃത്വത്തിൽ യു.ഡി.എഫിനെതിരെ രംഗത്തുവന്ന ഇടതു ജനകീയ വികസന മുന്നണിയുടെ ഭാഗമായി സി.എച്ച് ലീഗ് എന്ന കൂട്ടായ്മയിലും മുസ്ലിം ലീഗ് പ്രവർത്തകനായും മികച്ച പ്രവർത്തനം കാഴ്ച വെച്ചിരുന്നു.
പിന്നീട് ശരീരം തളർന്ന് കിടപ്പിലായി. പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ ഹയർ സെക്കൻഡറി സ്കൂൾ ബൂത്തിലാണ് വോട്ടു ചെയ്യാനാത്തിയത്. മൂന്നു തവണ തലച്ചോറിന് ഇതിനകം ശസ്ക്രക്രിയ കഴിഞ്ഞതായും, ശരീരം തളർന്നെങ്കിലും സംസാരിക്കാൻ തടസ്സമില്ലന്നും സഹോദരനും ലീഗ് നേതാവുമായ അബ്ദു റസാഖ് ചേക്കാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.