പേവിഷബാധ: ചി​കി​ത്സ തേ​ടി​യ പ​ട്ടി​ക​യി​ൽ മ​ല​പ്പു​റം 11ാമ​ത്

മ​ല​പ്പു​റം: ത​ദ്ദേ​ശ വ​കു​പ്പി​ന്റെ ക​ണ​ക്ക് പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് നാ​യു​ടെ ക​ടി​യേ​റ്റ് ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യ​ത് കൂ​ടു​ത​ൽ ത​ല​സ്ഥാ​ന​ത്ത്. 2021 മു​ത​ൽ 2025 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് 2.26 ല‍ക്ഷം പേ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. 2025ൽ ​മാ​ത്രം ത​ല​സ്ഥാ​ന​ത്ത് 58,108 പേ​ർ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. തെ​രു​വു​നാ​യ്ക​ളും വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​തും ഉ​ൾ​പെ​ടെ​യാ​ണ് ഈ ​ക​ണ​ക്ക്. മ​ല​പ്പു​റം 11ാം സ്ഥാ​ന​ത്താ​ണ്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ മ​ല​പ്പു​റ​ത്ത് 57,465 പേ​ർ ചി​കി​ത്സ തേ​ടി. 2023ലാ​ണ് കൂ​ടു​ത​ൽ പേ​ർ മ​ല​പ്പു​റ​ത്ത് ചി​കി​ത്സ തേ​ടി​യ​ത്. 13,671 പേ​ർ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ച്ചു.

2021ൽ 8,887, 2022​ൽ 11,543, 2024ൽ 11,143, 2025​ൽ 12,234 പേ​രും ചി​കി​ത്സ തേ​ടി. ര​ണ്ടാ​മ​തു​ള്ള കൊ​ല്ല​ത്ത് 1.72 ല​ക്ഷം, മൂ​ന്നാ​മ​തു​ള്ള പാ​ല​ക്കാ​ട് 1.55 ല​ക്ഷം, എ​റ​ണാ​കു​ളം 1.48 ല​ക്ഷം, തൃ​ശൂ​ർ 1.40 ല​ക്ഷം, ആ​ല​പ്പു​ഴ 1.20 ല​ക്ഷം, കോ​ട്ട​യം 1.11 ല​ക്ഷം, കോ​ഴി​ക്കോ​ട് 86,535, ക​ണ്ണൂ​ർ 82,694, പ​ത്ത​നം​തി​ട്ട 75,912, കാ​സ​ർ​കോ​ട് 45,884, ഇ​ടു​ക്കി 45,810, വ​യ​നാ​ട് 33,527 പേ​രും ചി​കി​ത്സ തേ​ടി​യു​ണ്ട്. പേ​വി​ഷ ബാ​ധ​യേ​റ്റ് മ​ര​ണ​പ്പെ​ട്ട​വ​രിൽ കൊ​ല്ലം ജി​ല്ല​യാ​ണ് ഒ​ന്നാ​മ​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കൊ​ല്ല​ത്ത് 21പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. മ​ല​പ്പു​റ​വും ക​ണ്ണൂ​രും ആ​റാം സ്ഥാ​ന​ത്താ​ണ്. ആ​റു​വീ​തം പേ​രാ​ണ് മ​ല​പ്പു​റ​ത്ത് മ​രി​ച്ച​ത്. ര​ണ്ടാ​മ​തു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ല​പ്പു​ഴ​യി​ലും 17 വീ​ത​വും, പാ​ല​ക്കാ​ട് 14, തൃ​ശൂ​ർ 12, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ട്ട്, ഇ​ടു​ക്കി-​കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട്, കാ​സ​ർ​കോ​ട് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യു​മാ​ണ് മ​ര​ണം. മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത​ത് വ​യ​നാ​ട് ജി​ല്ല​യാ​ണ്.

Tags:    
News Summary - Rabies: Malapuram 11th in the list of people seeking treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.