ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ, നി​ഷാ​ദ്

രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു രാ​സ ല​ഹ​രി​യു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ എ​ക്സൈ​സ് പി​ടി​യി​ൽ. കൊ​ട​ക്കാ​ട് വി.​പി. ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ ( 32), ചെ​ട്ടി​പ്പ​ടി​യി​ലെ കെ.​വി. നി​ഷാ​ദ് (34) എ​ന്നി​വ​രെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

സ​ഞ്ച​രി​ക്കു​ന്ന സ്കൂ​ട്ട​റി​ന​ക​ത്ത് 9.69 2 ഗ്രാം ​മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ മെ​ത്താം ഫി​റ്റി​മി​നു​മാ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. തി​രൂ​ര​ങ്ങാ​ടി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ഷാ​ജി​യും പാ​ർ​ടി​യും വ​ള്ളി​ക്കു​ന്ന് അ​രി​യ​ല്ലൂ​ർ കൊ​ട​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നാ​ണ് ഇ​വ​രെ വ​ള​ഞ്ഞി​ട്ട് പി​ടി​കൂ​ടി​യ​ത്.

ചേ​ളാ​രി, കൂ​ട്ടു​മു​ച്ചി, ചെ​ട്ടി​പ്പ​ടി ഭാ​ഗ​ങ്ങ​ളി​ൽ സ്ഥി​ര​മാ​യി മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ​വി​വ​ര​​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ ഇ​ഹ്സാ​നു​ൽ ബ​ഷീ​ർ എ​ന്ന​യാ​ൾ മു​മ്പ് പ​ര​പ്പ​ന​ങ്ങാ​ടി റേ​ഞ്ചി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും കോ​ട​തി ന​ട​പ​ടി നേ​രി​ടു​ന്ന​യാ​ളു​മാ​ണ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​ക്ക് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് പു​റ​മെ അ​സി​സ്റ്റ​ൻ​റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ര​വി​ന്ദ​ൻ, പ്രി​വ​ൻ​റീ​വ് ഓ​ഫി​സ​ർ ദി​ലീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജി​ന​രാ​ജ്, ദി​ദി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Youths arrested for possessing chemical drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.