പെരുവള്ളൂർ: മേയ് മൂന്നിന് ഉദ്ഘാടനം ചെയ്യുന്ന പെരുവള്ളൂർ സ്റ്റേഡിയം പരിസരം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രം. തെരുവുനായ്ക്കൾ പെറ്റുപെരുകുന്ന കേന്ദ്രമായിരിക്കുകയാണ് പെരുവള്ളൂർ പറമ്പിൽപീടികയിൽ പുതുതായി പണി പൂർത്തിയാക്കിയ സ്റ്റേഡിയം പരിസരം. കളിസ്ഥലം, നടപ്പാത, നീന്തൽക്കുളം ഇതെല്ലാം തുറന്ന് കൊടുക്കുന്നതോടെ ആളുകളെത്തുന്ന ഇവിടെ തെരുവുനായ്ക്കൾ ഭീഷണി ഉയർത്തുകയാണ്. അമ്പതിൽപരം നായ്ക്കളാണ് കൂട്ടമായി വിഹരിക്കുന്നത്. പറമ്പിലെ കാടുകളും മാളങ്ങളുമാണ് നായ്ക്കളുടെ ഒളിസ്ഥലം. ആളുകളെത്തുമ്പോൾ ഇവ അക്രമകാരികളായി കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം സ്റ്റേഡിയം ഫോട്ടോ എടുക്കാൻ എത്തിയ മാധ്യമ പ്രവർത്തകനും ഒപ്പമുണ്ടായിരുന്നയാൾക്കും നേരെ തെരുവുനായ്ക്കൂട്ടം പാഞ്ഞടുത്തിരുന്നു. വിദ്യാർഥികളെ വീടിന് പുറത്തുവിടാൻ രക്ഷിതാക്കൾ ഭയക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.