നൗഷാദ്

നൗഷാട് വിട വാങ്ങി, വീടെന്ന സ്വപ്നം ബാക്കിയായി

പാ​ങ്ങ്: വാ​ൽ​പാ​റ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ നൗ​ഷാ​ദ് വി​ട പ​റ​ഞ്ഞ​ത് വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് മു​മ്പ്. വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. വീ​ട് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മു​തു​കു​ർ​ശ്ശി​യി​ലു​ള്ള സ്ഥ​ല​മ​ട​ക്കം വി​റ്റ് വാ​ഴേ​ങ്ങ​ലി​ൽ കു​റ​ച്ച് സ്ഥ​ലം എ​ടു​ത്തി​ട്ട് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞെ​ങ്കി​ലും ത​റ​യി​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​നി സ​ഹാ​യം തേ​ടി​യി​ട്ടാ​ണെ​ങ്കി​ലും ആ ​സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് നൗ​ഷാ​ദി​ന്റെ ഭാ​ര്യ സ​ഹോ​ദ​ര​ൻ മു​സ്‌​ത​ഫ പ​റ​യു​ന്ന​ത്. ചെ​റു​പ്പം മു​ത​ലേ ഡ്രൈ​വ​ർ ജോ​ലി ചെ​യ്തു​വ​രു​ന്ന നൗ​ഷാ​ദ് സ്വ​ന്തം നാ​ടാ​യ മു​തു​കു​ർ​ശ്ശി​യി​ലെ പൈ​പ്പ് ക​മ്പ​നി​യി​ൽ ഏ​റെ​ക്കാ​ലം ഡ്രൈ​വ​റാ​യി​രു​ന്നു.

ഒ​രു സ​ഹോ​ദ​രി​യെ പാ​ങ്ങി​ലേ​ക്ക് വി​വാ​ഹം ചെ​യ്തു​കൊ​ണ്ടു​വ​ന്ന​തോ​ടു​കൂ​ടി​യാ​ണ് നൗ​ഷാ​ദും പാ​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് വി​വാ​ഹം ക​ഴി​ക്കു​ക​യും പാ​ങ്ങ് പ​ള്ളി​പ്പ​റ​മ്പ് സ്കൂ​ളി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​യി​ൽ ക​യ​റു​ക​യും ചെ​യ്തു. ഭാ​ര്യ സീ​ന​ത്ത് താ​മ​സ​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്തു​ള്ള എ.​എം.​എ​ൽ.​പി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത് അ​ടു​ത്ത കാ​ല​ത്താ​ണ്. ഈ​യി​ടെ ശ​മ്പ​ളം കി​ട്ടി​ത്തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. വാ​ൽ​പാ​റ യാ​ത്ര​യി​ൽ നൗ​ഷാ​ദി​ന്റെ ര​ണ്ടു കു​ട്ടി​ക​ളെ​കൂ​ടി കൂ​ട്ടാ​നി​രു​ന്ന​താ​ണ്. അ​പ്പോ​ൾ ടൂ​റി​സ്റ്റ് വാ​ഹ​ന​ത്തി​ൽ ഡ്രൈ​വ​റാ​യ മു​സ്ത​ഫ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ഒ​രു ടീ​മി​നെ​യും കൊ​ണ്ട് മൂ​ന്നാ​റി​ലേ​ക്ക് പോ​കു​ന്നു​ണ്ടെ​ന്നും അ​തി​ൽ ഒ​ഴി​വു​ണ്ടെ​ന്നും പ​റ​ഞ്ഞ് കു​ട്ടി​ക​ളെ മു​സ്‌​ത​ഫ മൂ​ന്നാ​റി​ലേ​ക്ക് കൂ​ട്ടു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് വാ​ൽ​പാ​റ യാ​ത്ര​യി​ൽ​നി​ന്ന് കു​ട്ടി​ക​ൾ ഒ​ഴി​വാ​യ​ത്.

രാ​വി​ലെ 11 നു​ശേ​ഷം കോ​യ​മ്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് വി​ട്ടു​കി​ട്ടി​യ മൃ​ത​ദേ​ഹം സ​മീ​പ​ത്തു ത​ന്നെ കെ.​എം.​സി.​സി സൗ​ക​ര്യ​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്ത് മ​യ്യി​ത്ത് കു​ളി​പ്പി​ച്ച് സ്വ​ദേ​ശ​മാ​യ മു​തു​കു​റു​ശ്ശി​യി​ൽ എ​ത്തി​ച്ചു. ചേ​നാ​മ്പ​റ​മ്പ് മ​ഹ​ല്ല് പ​ള്ളി​യോ​ട് ചേ​ർ​ന്ന ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​വും മ​യ്യി​ത്ത് ന​മ​സ്കാ​ര​വും ന​ട​ത്തി. ശേ​ഷം താ​മ​സ​സ്ഥ​ല​മാ​യ പാ​ങ്ങ് വാ​ഴേ​ങ്ങ​ലി​ൽ എ​ത്തി​ച്ച് നൂ​റാ​നി​യ ജു​മാ​മ​സ്ജി​ദി​ൽ മ​യ്യി​ത്ത് ന​മ​സ്കാ​ര​വും ഖ​ബ​റ​ട​ക്ക​വും ന​ട​ന്നു. നാ​ട്ടു​കാ​ർ​ക്ക് നൗ​ഷാ​ദി​നെ കു​റി​ച്ച് ന​ല്ല​തു മാ​ത്ര​മേ പ​റ​യാ​നു​ള്ളു. വ​ർ​ഷ​ങ്ങ​ളാ​യി ജ​ന്മ​നാ​ടാ​യ മു​തു​കു​ർ​ശ്ശി​യി​ൽ​നി​ന്ന് പാ​ങ്ങി​ൽ എ​ത്തി​പ്പെ​ട്ട് സ്ഥി​ര താ​മ​സ​ക്കാ​ര​നാ​ക്കി​യ നൗ​ഷാ​ദ് മു​തു​കു​ർ​ശ്ശി​യി​ലും പാ​ങ്ങി​ലു​മു​ള്ള നാ​ട്ടു​കാ​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​ണ്. പാ​ങ്ങ് ജി.​എ​ൽ.​പി സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​റാ​യ നൗ​ഷാ​ദി​ന് സ്കൂ​ൾ വി​ട്ടാ​ൽ വീ​ട്, വീ​ടു വി​ട്ടാ​ൽ സ്കൂ​ൾ എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ജീ​വി​തം. അ​നാ​വ​ശ്യ കൂ​ട്ടു​കെ​ട്ടു​ക​ളും കു​ഴ​പ്പ​ങ്ങ​ളും ജീ​വി​ത​ത്തി​ലി​ല്ലാ​യി​രു​ന്നു. സ്കൂ​ളി​ലും നാ​ട്ടു​കാ​ർ​ക്കി​ട​യി​ലും ഒ​രു കു​ടും​ബാം​ഗ​ത്തെ​പ്പോ​ലെ​യാ​ണ് നൗ​ഷാ​ദ് പെ​രു​മാ​റി​യി​രു​ന്ന​ത്. കു​ട്ടി​ക​ളു​മാ​യി എ​പ്പോ​ഴും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ വ​രാ​റു​ണ്ടാ​യി​രു​ന്നെ​ന്ന് വീ​ടി​ന​ടു​ത്ത് ക​ട ന​ട​ത്തു​ന്ന ശാ​ന്ത​കു​മാ​രി ചേ​ച്ചി പ​റ​ഞ്ഞു. അ​പ്പോ​ഴൊ​ക്കെ ഇ​ള​യ പെ​ൺ​കു​ട്ടി ‘ഉ​പ്പ അ​ത്, ഉ​പ്പ ഇ​ത്’ എ​ന്നു പ​റ​ഞ്ഞ് ഓ​രോ​രോ മി​ഠാ​യി​ക​ളും മ​റ്റും ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ അ​തൊ​ക്കെ സ്നേ​ഹ​ച്ചി​രി​യോ​ടെ വാ​ങ്ങി​ക്കൊ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ചൂ​ണ്ടി​ക്കാ​ണി​ക്കു​മ്പോ​ൾ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ അ​ങ്ങ​നെ​യൊ​രു ഉ​പ്പ ഇ​നി​യി​ല്ല എ​ന്ന​ത് സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് അ​വ​ർ ക​ണ്‌​ഠ​മി​ട​റി​ക്കൊ​ണ്ട് പ​റ​ഞ്ഞു.

നൗ​ഷാ​ദി​ന്റെ പി​താ​വ്: പ​രേ​ത​നാ​യ ആ​ക്ക​പ​റ​മ്പി​ൽ അ​ബ്ദു​ല്ല. മാ​താ​വ്: ആ​മി​ന. ഭാ​ര്യ: പാ​ങ്ങ് പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ലെ പ​രേ​ത​നാ​യ ചേ​രാം​പു​റ​ത്ത് ബാ​വ​യു​ടെ മ​ക​ൾ സീ​ന​ത്ത് (സൗ​ത്ത്പാ​ങ്ങ് എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: ഫ​ഹീം നാ​ജി​ദ് (പാ​ങ്ങ് ജി.​യു.​പി സ്കൂ​ൾ ആ​റാം​ത​രം വി​ദ്യാ​ർ​ഥി), സ​ൻ​ഹ ഫാ​ത്തി​മ (സൗ​ത്ത് പാ​ങ്ങ് എ​ൽ.​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: ജ​മീ​ല (സൗ​ത്ത് പാ​ങ്ങ് എ​ൽ.​പി സ്കൂ​ൾ അ​ധ്യാ​പി​ക), സു​ബൈ​ദ, ഫ​ള്ലു​ദ്ദീ​ൻ, ഖ​ദീ​ജ, ഫാ​ത്തി​മ.

Tags:    
News Summary - Noushad bids farewell, leaving behind the dream of a home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.