കെ.​പി. അ​ഷി​ൻ അ​ഹ​മ്മ​ദ്,

ഷ​ബീ​ഹ ന​സ്രീ​ൻ

എ​ൻ.​ഐ.​ഡി പ​രീ​ക്ഷ: ജി​ല്ല​യി​ൽ ഒ.​ബി.​സി​യി​ൽ അ​ഞ്ച്, 18 റാ​ങ്കു​ക​ൾ

മ​ല​പ്പു​റം: നാ​ഷ​ന​ൽ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ലേ​ക്ക് ന​ട​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ ര​ണ്ട് റാ​ങ്കു​കാ​ർ. ചേ​ലേ​മ്പ്ര കാ​ക്ക​ഞ്ചേ​രി കെ.​പി. അ​ഷി​ൻ അ​ഹ​മ്മ​ദ്, മ​ങ്ക​ട വെ​ള്ളി​ല സ്വ​ദേ​ശി ടി. ​ഷ​ബീ​ഹ ന​സ്രീ​ൻ എ​ന്നി​വ​രാ​ണ് റാ​ങ്കു​ക​ൾ നേ​ടി​യ​ത്. അ​ഷി​ൻ അ​ഹ​മ്മ​ദി​ന് ഓ​പ​ൺ കാ​റ്റ​ഗ​റി​യി​ൽ 31ാം റാ​ങ്കും ഒ.​ബി.​സി എ​ൻ.​സി.​എ​ൽ കാ​റ്റ​ഗ​റി​യി​ൽ അ​ഞ്ചാം റാ​ങ്കും ഷ​ബീ​ഹ ന​സ്രീ​ന് ഓ​പ​ൺ കാ​റ്റ​ഗ​റി​യി​ൽ 126 റാ​ങ്കും ഒ.​ബി.​സി എ​ൻ.​സി.​എ​ൽ കാ​റ്റ​ഗ​റി​യി​ൽ 18ാം റാ​ങ്കു​മാ​ണ്. കാ​ക്ക​ഞ്ചേ​രി പ​റ​മ്പാ​ട്ട് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് - ഷം​ഷാ​ദ് ബീ​ഗം ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ഷി​ൻ അ​ഹ​മ്മ​ദ്.

മ​ങ്ക​ട വെ​ള്ളി​ല​യി​ലെ ടി. ​കോ​യ - ആ​ഷി​യാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷ​ബീ​ഹ ന​സ്രീ​ൻ. 30,000 കു​ട്ടി​ക​ളാ​ണ് പ്ര​വേ​ശ​ന പ​രീ​ക്ഷ എ‍ഴു​തി​യ​ത്. ഇ​വ​രു​ടെ പ്രി​ലി​മി​ന​റി പ​രീ​ക്ഷ എ​റ​ണാ​കു​ള​ത്തും സ്റ്റു​ഡി​യോ ടെ​സ്റ്റ് ബം​ഗ​ളൂ​രു​വി​ലു​മാ​യി​രു​ന്നു ന​ട​ന്ന​ത്.  

Tags:    
News Summary - NID Exam-Two rankers in malapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.