ലീപ് ടാലൻറ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ നിയാ സാദിഖിന് കാളികാവ് പഞ്ചായത്ത് അംഗം കെ.കെ. ഹംസ ഉപഹാരം നൽകുന്നു

വിദ്യാർഥിയെ അനുമോദിച്ചു

കാളികാവ്: ഐ.ഇ.സി.ഐ സംസ്ഥാന തലത്തിൽ നടത്തിയ ലീപ് ടാലൻറ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ കരുവാരകുണ്ട് ഐഡിയൽ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി നിയാ സാദിഖിനെ സ്കൂൾ സ്റ്റാഫും മാനേജ്മെൻറും അനുമോദിച്ചു.


കാളികാവ് പഞ്ചായത്ത് അംഗം കൊട്ടക്കോടൻ ഹംസ മെമന്റോ നൽകി. പ്രിൻസിപ്പൽ അബ്ദുൽ റസാഖ്, വൈസ് പ്രിൻസിപ്പൽ സി. അഷ്റഫ്, ട്രസ്റ്റ് ചെയർമാൻ ലിയാഖത്ത് അലി, മാനേജർ അബ്ദുൽ മജീദ്, പി.ടി.എ പ്രസിഡന്റ് പി. സമീദ്, ടി. ബഷീർ മാസ്റ്റർ, ലീപ് സ്കൂൾ കോഓഡിനേറ്റർ രഞ്ജിത, ക്ലാസ് അധ്യാപിക ആര്യ, വൈസ് പ്രസിഡന്റ് ഷക്കീല തുടങ്ങിയവർ സംസാരിച്ചു. ജമാൽ മാസ്റ്റർ നന്ദി പറഞ്ഞു. 

Tags:    
News Summary - nia sadiq Appreciation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.