ഭരണാനുമതിയായി

കണ്ണൂർ: കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന്​ കണ്ണൂര്‍ കോര്‍പറേഷനിലെ താളിക്കാവ്, മാണിക്കക്കാവ് അമ്പലം പരിസരം എന്നിവിടങ്ങളില്‍ ഹൈമാസ്​റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആറു ലക്ഷം രൂപ വീതവും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ തളിപ്പറമ്പ്-തൃച്ചംബരം ക്ഷേത്രം പൂക്കോത്ത് നടയില്‍ ഹൈമാസ്​റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 5.62 ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി. കെ. മുരളീധരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന്​ തലശ്ശേരി ഗവ. ജനറല്‍ ആശുപത്രിയിലേക്ക് എന്‍95 മാസ്‌കുകള്‍ വാങ്ങുന്നതിനായി 3.79 ലക്ഷം രൂപ അനുവദിച്ച് ജില്ല കലക്ടര്‍ ഉത്തരവായി. കോവിഡ് 19‍ൻെറ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളില്‍ കെ.എസ്.എഫ്.ഇ ഓണ്‍ലൈന്‍ വിദ്യാസഹായി പദ്ധതിപ്രകാരം ടെലിവിഷനുകള്‍ സ്ഥാപിക്കുന്നതിന് സണ്ണി ജോസഫ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍നിന്ന്​ 8.93 ലക്ഷം രൂപ അനുവദിച്ചു. ഇരിട്ടി നഗരസഭയില്‍ 41 ടെലിവിഷനും പായം ഗ്രാമപഞ്ചായത്ത് 31, അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് 21, ആറളം ഗ്രാമപഞ്ചായത്ത് 23, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 26, പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 31, കേളകം ഗ്രാമപഞ്ചായത്ത് 27, കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 24, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് 32 വീതവും ടെലിവിഷനുകള്‍ സ്ഥാപിക്കുന്നതിനാണ് ഭരണാനുമതി നല്‍കിയത്. െജയിംസ് മാത്യു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 59.20 ലക്ഷം രൂപ വിനിയോഗിച്ച് കുറ്റ്യാട്ടൂര്‍, മയ്യില്‍, മലപ്പട്ടം കൊളച്ചേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളഗില്‍ സി.സി.ടി.വി കാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും കോവിഡ് 19 രോഗവ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബസ്​റ്റാൻഡുകളില്‍ തെര്‍മല്‍ സെന്‍സിറ്റീവ് കാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും മലപ്പട്ടം, മയ്യില്‍, കുറ്റിയാട്ടൂര്‍, കൊളച്ചേരി എന്നിവിടങ്ങളില്‍ 75 ഇഞ്ച്് എല്‍.ഇ.ഡി ഡിസ്‌പ്ലേ പാനലുകള്‍ സ്ഥാപിക്കുന്നതിനും ജില്ല കലക്ടര്‍ ഭരണാനുമതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.