പയ്യന്നൂർ: രാമന്തളി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിൻെറ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് പ്രതീകാത്മക സ്വര്‍ണ ബിസ്കറ്റ് അയച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് കരമുട്ടം, പി.കെ. ഷബീര്‍, ഖമറുസ്സമാന്‍, ആബിദ് മോണങ്ങാട്ട്, റഹീസ് രാമന്തളി, അമീന്‍ പാലക്കോട്, പി.കെ. ഫസീല്‍, കെ.കെ. ഇസ്മയില്‍, സി.ടി. റാഹില്‍, യു.എന്‍. ഇസ്മയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഐ.വി. ദാസ് അനുസ്മരണം പയ്യന്നൂർ: മഹാദേവ ദേശായി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ഐ.വി. ദാസ് അനുസ്മരണവും വായനപക്ഷാചരണം സമാപനവും കവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. പി.കെ. സുരേഷ്കുമാർ അധ്യക്ഷതവഹിച്ചു. കെ.കെ. കുമാർ, കെ. അനിത, കെ.വി. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.