മഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തൃക്കലങ്ങോട് വാർഡിൽ ഉന്നതവിജയം നേടിയവരെയും ആശ വർക്കർമാരെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയും വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എ.ഡി.എസിന്‍റെയും നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ജയപ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ വി. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡന്‍റ് സജ്ജിനി, ഇ.വി. ബാബുരാജ്, അശ്വതി, കെ. വിജയൻ നായർ, പ്രസീത, സുരേഷ് ബാബു, കൃഷ്ണേന്ദു, റഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.