നൂറടിത്തോട്ടിലെ തടസ്സങ്ങൾ നീക്കി വരൾച്ചയുള്ള ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നു.
ചങ്ങരംകുളം: കടുത്ത വേനലിൽ പൊന്നാനി കോൾമേഖലയിലെ കോൾപടവുകളിൽ ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് നെൽകൃഷി വരൾച്ച ഭീഷണിയിൽ. പരൂർ, തുരുത്തുമ്മൽ, കാട്ടകാമ്പാൽ സൊസൈറ്റി എന്നീ പടവുകളിലെ നൂറുകണക്കിന് ഏക്കർ നെൽകൃഷിയാണ് വരൾച്ച ഭീഷണി നേരിടുന്നത്.
വേനൽ മഴ കനിഞ്ഞില്ലെങ്കിൽ കൃഷി പൂർണമായും നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കോൾ മേഖലയുടെ ജല സ്രോതസ്സായ നൂറടിത്തോട് പല ഭാഗങ്ങളിലും വെള്ളം വറ്റിയ അവസ്ഥയിലാണ്.
ചില ഭാഗങ്ങളിൽ ചെറിയ രീതിയിൽ വെള്ളം കെട്ടിനിൽക്കുന്നുണ്ടെങ്കിലും നൂറടിത്തോടിൽ ഉയർന്നുനിൽക്കുന്ന മൺതിട്ടകൾ കാരണം വെള്ളം ഒഴുകാത്ത അവസ്ഥയിലാണ്. കോൾ മേഖലയിൽ ബണ്ടുകളുടെയും പാലങ്ങളുടെയും നിർമാണത്തിന്റെ ഭാഗമായുള്ള മണ്ണുകളുടെ അവശിഷ്ടങ്ങളാണ് തോടിൽ പലഭാഗത്തും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത്.
വേനൽ മഴ കനിഞ്ഞില്ലെങ്കിൽ കൃഷി പൂർണമായും നശിക്കുമെന്നും തോട്ടിൽ കെട്ടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.