കെ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് അ​പ​ര​നാ​യി ഇ​ത്ത​വ​ണ കെ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി​യി​ല്ല

പ​ര​പ്പ​ന​ങ്ങാ​ടി: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​പ​ര​നാ​യി മ​ത്സ​ര​രം​ഗ​ത്ത് ഹാ​ട്രി​ക് നേ​ടി​യ പ​ര​പ്പ​ന​ങ്ങാ​ടി ചെ​ട്ടി​പ്പ​ടി സ്വ​ദേ​ശി കെ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി ഇ​ത്ത​വ​ണ അ​പ​ര മ​ത്സ​ര​ത്തി​നി​ല്ല. മ​ത്സ​ര​ത്തി​ൽ ശ​രി​കേ​ടു​ണ്ടെ​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ ഉ​പ​ദേ​ശ​മാ​ണ് ക​മ്യൂ​ണി​സ്റ്റു​കാ​ര​നെ ഇ​ത്ത​വ​ണ നാ​ലാ​മ​ങ്ക​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടു​വ​ലി​ച്ച​ത്.

2006ൽ ​കു​റ്റി​പ്പു​റ​ത്ത് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി തോ​ൽ​ക്കു​ക​യും കെ.​ടി. ജ​ലീ​ൽ ജ​യി​ക്കു​ക​യും ചെ​യ്ത അ​ങ്ക​ത്തി​ലാ​ണ് കെ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ അ​ര​ങ്ങേ​റ്റം. അ​ന്ന് ആ​യി​ര​ത്തി​ൽ​പ​രം വോ​ട്ടു​നേ​ടി​യ ഇ​ദ്ദേ​ഹം കെ.​ടി. ജ​ലീ​ലി​ന്‍റെ വി​ജ​യം അ​നാ​യാ​സ​മാ​ക്കു​ന്ന​തി​ൽ ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​വ​ഹി​ച്ചു.

പി​ന്നീ​ട് കു​ഞ്ഞാ​ലി​ക്കു​ട്ടി വേ​ങ്ങ​ര​യി​ൽ അ​ങ്കം​കു​റി​ച്ച​പ്പോ​ൾ അ​വി​ടെ​യും മ​ല​പ്പു​റം പാ​ർ​ല​മെൻറ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് മ​ത്സ​രി​ച്ച​പ്പോ​ൾ ലോ​ക്സ​ഭ​യി​ലേ​ക്ക് ഒ​രു​കൈ നോ​ക്കാ​നും അ​പ​ര​നാ​യി കെ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ത്തി. മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് പി​ൻ​വാ​ങ്ങാ​ൻ കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ങ്കി​ലും കെ.​പി, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വി​ടാ​തെ പി​ൻ​തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​പ്പോ​ൾ ജ​ന​സേ​വ​ന​രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തും സ​ജീ​വ​മാ​യ കെ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്റെ ഭൂ​സ്വ​ത്തി​ലെ വ​ലി​യൊ​രു ഭാ​ഗം നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​തി​ച്ചു​ന​ൽ​കി മാ​ധ്യ​മ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

Tags:    
News Summary - P.K. Kunjalikutty is not here this time, as he is a guest of P.K. Kunjalikutty.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.