പ്രതീകാത്മക ചിത്രം

അവധിക്കാല ആഘോഷം കളറാക്കാൻ കെ.എസ്.ആർ.ടി.സി

​മ​ല​പ്പു​റം: അ​വ​ധി​ക്കാ​ലം കു​ടും​ബ​ത്തോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടു​മൊ​പ്പം അ​ടി​ച്ചു​പൊ​ളി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ന്നാ​ൽ, കു​റ​ഞ്ഞ ചെ​ല​വി​ൽ സു​ര​ക്ഷി​ത യാ​ത്ര​യൊ​രു​ക്കി വ്യ​ത്യ​സ്ത വി​നോ​ദ​സ​ഞ്ചാ​ര പാ​ക്കേ​ജു​ക​ളു​മാ​യി കെ.​എ​സ്.​ആ​ർ.​ടി.​സി മ​ല​പ്പു​റം ബ​ജ​റ്റ് ടൂ​റി​സം സെ​ൽ നി​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്നു. കു​റ​ഞ്ഞ തു​ക​യി​ൽ താ​മ​സ​വും ഭ​ക്ഷ​ണ​വു​മ​ട​ക്ക​മാ​ണ് പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചി​ല യാ​ത്ര​ക​ളി​ൽ ഭ​ക്ഷ​ണ​വും പ്ര​വേ​ശ​ന ചാ​ർ​ജു​ക​ളും യാ​ത്ര​ക്കാ​ർ വ​ഹി​ക്കേ​ണ്ടി​വ​രും.

വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി 25 യാ​ത്ര​ക​ളാ​ണ് ഏ​പ്രി​ൽ മാ​സ​ത്തി​ൽ മ​ല​പ്പു​റ​ത്തു​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. ഏ​പ്രി​ൽ നാ​ല്, 11, 14 തീ​യ​തി​ക​ളി​ൽ രാ​വി​ലെ നാ​ലി​ന് പു​റ​പ്പെ​ട്ട് ര​ണ്ടാം ദി​വ​സം രാ​ത്രി തി​രി​ച്ചു​വ​രു​ന്ന രീ​തി​യി​ലാ​ണ് ര​ണ്ടു ദി​വ​സ​ത്തെ മൂ​ന്നാ​ർ യാ​ത്ര. 1,680 രൂ​പ​യാ​ണ് ചാ​ർ​ജ്. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​വും താ​മ​സ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പാ​ക്കേ​ജ്.

ര​ണ്ടു ദി​വ​സ​ത്തെ ഗ​വി, കു​മ​ളി യാ​ത്ര ഏ​പ്രി​ൽ 24ന് ​രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ടും. ക​മ്പം, രാ​മ​ക്ക​ൽ​മേ​ട്, തേ​ക്ക​ടി എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് ര​ണ്ടാം ദി​വ​സം രാ​ത്രി തി​രി​ച്ചെ​ത്തും. രൂ​പ 5,400. ഏ​പ്രി​ൽ അ​ഞ്ച്, 19, 26 തീ​യ​തി​ക​ളി​ലാ​ണ് ഒ​രു ദി​വ​സ​ത്തെ ഊ​ട്ടി യാ​ത്ര. രാ​വി​​ലെ അ​ഞ്ചി​ന് മ​ല​പ്പു​റ​ത്തു​നി​ന്ന് പു​റ​പ്പെ​ടും- 750 രൂ​പ. ഏ​പ്രി​ൽ 5, 12 തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന ഒ​രു ദി​വ​സ​ത്തെ മ​ല​ക്ക​പ്പാ​റ യാ​ത്ര​യി​ൽ അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ൽ സ​ന്ദ​ർ​ശ​ന​വും ഉ​ൾ​പ്പെ​ടും- 920 രൂ​പ. ഗു​ണ കേ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൊ​ടൈ​ക്ക​നാ​ൽ യാ​​ത്ര 11, 26 തീ​യ​തി​ക​ളി​ൽ രാ​ത്രി എ​ട്ടി​ന് പു​റ​പ്പെ​ടും -2280 രൂ​പ. 15, 22, 30 തീ​യ​തി​ക​ളി​ലാ​ണ് ഇ​ല്ലി​ക്ക​ൽ​ക​ല്ല്-​മ​ല​ങ്ക​ര ഡാം ​യാ​ത്ര. രാ​വി​ലെ നാ​ലി​ന് പു​റ​പ്പെ​ടു​ന്ന യാ​ത്ര​യി​ൽ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യും ഉ​ൾ​പ്പെ​ടും -900 രൂ​പ.

ഏ​പ്രി​ൽ എ​ട്ടി​ന് ക​ക്കാ​ടം​പൊ​യി​ൽ, 11ന് ​പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക്, 12ന് ​മ​ട്ടാ​ഞ്ചേ​രി, 14ന് ​ആ​ല​പ്പു​ഴ ഹൗ​സ് ബോ​ട്ട്, 15ന് ​വ​യ​നാ​ട്, 18ന് ​നെ​ല്ലി​യാ​മ്പ​തി, 23ന് ​സൈ​ല​ന്റ്‍വാ​ലി, 26ന് ​കൊ​ച്ചി-​ക​ട​മ​ക്കു​ടി എ​ന്നി​വ​യാ​ണ് ഏ​പ്രി​ൽ മാ​സ​ത്തെ മ​റ്റു യാ​ത്ര​ക​ൾ. മൂ​ന്നു ദി​വ​സ​ത്തെ ഗോ​വ​ൻ യാ​ത്ര മേ​യ് 16ന് ​പു​റ​പ്പെ​ടും. അ​ഗോ​ഡ ബീ​ച്ച്, വാ​ഗ​ത്തൂ​ർ ബീ​ച്ച്, ഓ​ൾ​ഡ് ഗോ​വ ച​ർ​ച്ച്, പ​ഞ്ചിം സി​റ്റി തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ച് 19ന് ​മ​ട​ങ്ങും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും: 9400128856, 9188938531.

Tags:    
News Summary - KSRTC to make the holiday celebrations colorful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.