അനുമോദിച്ചു

മഞ്ചേരി: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിൽ അംഗങ്ങളായ ജില്ലയിലെ താരങ്ങളെയും ഈ വർഷം പത്തനംതിട്ടയിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യന്മാരായ മലപ്പുറം ജില്ല ടീമിനെയും . അർജുൻ ജയരാജ്, ടി.കെ. ജെസിൻ, ടീം മാനേജർ മുഹമ്മദ് സലീം എന്നിവരെയാണ് അനുമോദിച്ചത്. മലപ്പുറം ജില്ല ഫുട്ബാൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി മഞ്ചേരിയിൽ നടന്നു. 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഈ വർഷം ആരംഭിക്കുന്ന ജില്ല യൂത്ത് ലീഗ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനെ സംബന്ധിച്ച് ചർച്ച ചെയ്തു. എം.ഡി.എഫ്.എ പ്രസിഡന്റ് പ്രഫ. പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. പി.എം. സുധീർ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. അബ്ദുൽ കരീം, മുഹമ്മദ് സലീം, കെ. കുഞ്ഞാലൻ കുട്ടി, സുരേന്ദ്രൻ, കെ.എ. നാസർ, സുരേഷ് മാസ്റ്റർ, കൃഷ്ണനാഥ്, അബ്ദുൽ സലാം, ഇസ്മയിൽ, മുനീർ, റഫീക്, രായിൻ എന്നിവർ സംസാരിച്ചു. me mdfa സന്തോഷ് ട്രോഫി താരം ടി.കെ. ജെസിന് എം.ഡി.എഫ്.ഐ ജില്ല പ്രസിഡൻറ് പ്രഫ. പി. അഷ്റഫ് ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.