ആദരം

തിരൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ തിരൂർ നഗരസഭയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. വെള്ളിയാഴ്ച രാവിലെ 8.30ന് വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിലാണ് പരിപാടി. വാർത്താസമ്മേളനത്തിൽ തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി. സുബൈദ, നജീബ് കിഴേടത്തിൽ എന്നിവർ പങ്കെടുത്തു. തിരൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ തിരൂർ താലൂക്കിൽ മികവുറ്റ ജയം നേടിയ വിദ്യാർഥികളെ ഓയിസ്ക ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു. പൂഴികുന്ന് കൈരളി ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ 10ന്​ ചടങ്ങ്​ നടക്കും. പരിപാടി മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി തുടങ്ങിയവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കെ.കെ. റസാക്ക് ഹാജി, ഷാജു, ഷമീർ കളത്തിങ്ങൽ, വജ്ജേരി പത്മിനിഘോഷ്, കാദർ കൈനിക്കര എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.