കടലുണ്ടിപ്പുഴയിൽ നാമ്പ്രാണി റെഗുലേറ്റർ നിർമിക്കുന്ന സ്ഥലം മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീലയുടെ

നേതൃത്വത്തിൽ വിദഗ്​​ധ സംഘം സന്ദർശിക്കുന്നു

നാമ്പ്രാണി റെഗുലേറ്റർ നിർമാണം: താൽക്കാലിക തടയണയൊരുക്കും

മലപ്പുറം: നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കടലുണ്ടിപ്പുഴയിൽ നാമ്പ്രാണി ഭാഗത്ത് റെഗുലേറ്റർ നിർമിക്കുന്നതിെൻറ ഭാഗമായി താൽക്കാലിക തടയണയൊരുക്കുന്നു. ചോർച്ചയുള്ള നിലവിലെ തടയണയിൽനിന്നും നിർദിഷ്​ട റെഗുലേറ്റർ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തുനിന്നും മീറ്ററുകൾ മാറി ശാന്തിതീരത്താണ് മണൽച്ചാക്കുകളിട്ട് വെള്ളം കെട്ടിനിർത്തുക. 16 കോടി ചെലവിട്ട് പണികഴിപ്പിക്കുന്ന റെഗുലേറ്ററിന് ജലവിഭവ വകുപ്പ്​ പ്രത്യേകമായി ഒരുമാസത്തിനകം വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കും. ഇതിനും നിലവിലെ ഡി.പി.ആറിനും സർക്കാർ അംഗീകാരം ലഭിച്ചാൽ നിർമാണം തുടങ്ങും.

റെഗുലേറ്റർ നിർമിക്കുമ്പോൾ ഇപ്പോഴത്തെ തടയണയുടെ ഷട്ടറുകൾ പൊളിച്ച് വെള്ളം ഒഴുക്കിവിടാനും പമ്പ് ഹൗസിനടുത്ത് താൽക്കാലിക തടയണയുണ്ടാക്കാനും വാട്ടർ അതോറിറ്റി സമ്മതമറിയിച്ചു. കുടിവെള്ളം മുടങ്ങാതിരിക്കാനാണിത്. പഞ്ചായത്തുകൾക്കുകൂടി ഉപകാരപ്പെടുന്നതിനാൽ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റെഗുലേറ്റർ നിർമാണം. ചൊവ്വാഴ്ച നഗരസഭ അധ്യക്ഷ സി.എച്ച്. ജമീലയുടെ നേതൃത്വത്തിൽ ജലവിഭവ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

കൗൺസിലർമാരായ ഹാരിസ് ആമിയൻ, കപ്പൂർ കൂത്രാട്ട് ഹംസ, ബുഷ്റ തറയിൽ, ഇറിഗേഷൻ എക്സി. എൻജിനീയർ കെ.എസ്‌. സുജ, അസി. എക്സി. എൻജിനീയർ ഷാജഹാൻ കബീർ, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ ടി. സുരഷ് ബാബു, എ.ഇ എം. അരുൺ, ഇറിഗേഷൻ എ.ഇ ഷബീബ്, ഓവർസിയർ അബ്​ദുൽ റഷീദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.