MP വിജയഭേരി പരിശീലന ക്യാമ്പ് തുടങ്ങി

വിജയഭേരി പരിശീലന ക്യാമ്പ് തുടങ്ങി വളാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികളെയും ഉന്നത വിജയത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ വിജയഭേരി പഠന-പരിശീലന ക്യാമ്പ് ആരംഭിച്ചു. നഗരസഭ ചെയർമാൻ അഷ്​റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.വി. ഷീല, പി. ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ എം.വി. ജെയ്സൻ സ്വാഗതവും വിജയഭേരി കോഓഡിനേറ്റർ സുരേഷ് പൂവാട്ടുമീത്തൽ നന്ദിയും പറഞ്ഞു. ദിലീപ് നടുവണ്ണൂർ ക്ലാസെടുത്തു. ഫോട്ടോ : MP VNCY 1 vijayabheri VHSS.jpg വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച വിജയഭേരി പഠന പരിശീലന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്​റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.