പൊന്നാനിയിൽ 219 പോളിങ് ബൂത്തുകൾ; തവനൂരിൽ 218

പൊന്നാനി: തെരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിൽ ആകെ 219 പോളിങ് ബൂത്തുകളാണ് ഒരുക്കിയി രിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 173 ബൂത്തുകളാണുണ്ടായിരുന്നത്. 48 പുതിയ ബൂത്തുകളാണ് ഇത്തവണ കൂടുതലായുള്ളത്. ബൂത്ത് നമ്പർ ഒന്ന് മുതൽ 73 വരെ പൊന്നാനി നഗരസഭയിലാണ്. ബൂത്ത് നമ്പർ 74 മുതൽ 106 വരെ മാറഞ്ചേരി പഞ്ചായത്തിലും 107 മുതൽ 139 വരെ ആലങ്കോട് പഞ്ചായത്തിലും 140 മുതൽ 164 വരെ നന്നംമുക്ക് പഞ്ചായത്തിലും 165 മുതൽ 191 വരെ പെരുമ്പടപ്പ് പഞ്ചായത്തിലും 192 മുതൽ 219 വരെ വെളിയങ്കോട് പഞ്ചായത്തിലുമാണ്. ഓരോ ബൂത്തുകളിലും വോട്ടർമാരുടെ എണ്ണം 1200 ആയി തെരഞ്ഞെടുപ്പ് കമീഷൻ നിജപ്പെടുത്തിയതിനാലാണ് ബൂത്തുകളുടെ എണ്ണത്തിൽ വർധനവുണ്ടായത്. പൊന്നാനിയിലും തവനൂരിലും ഇത്തവണ ഓക്സിലറി ബൂത്തുകൾ ഇല്ല. എസ്.ഐ.ആറും പുതുക്കിയ വോട്ടർപട്ടികയും കൂടി പ്രസിദ്ധീകരിച്ചപ്പോൾ ആറ് ബൂത്തുകളിൽ 1200ലധികം വോട്ടർമാർ വന്നിട്ടുണ്ട്. തവനൂരിൽ 218 ബൂത്തുകളാണ് ഉള്ളത്. 2021ലെ തെരഞ്ഞെടുപ്പിനേക്കാൾ 50 പോളിങ് ബൂത്തുകളാണ് തവനൂരിൽ വർധിച്ചത്. മംഗലം പഞ്ചായത്തിൽ 27 ബൂത്തുകളും തൃപ്രങ്ങോട് പഞ്ചായത്തിൽ 28 മുതൽ 65 വരെയുള്ള ബൂത്തുകളുമാണ് ഉള്ളത്. ബൂത്ത് നമ്പർ 66 മുതൽ 98 വരെ തവനൂർ പഞ്ചായത്തിലാണ്. 99 മുതൽ 121 വരെ കാലടി പഞ്ചായത്തിലും 122 മുതൽ 155 വരെ വട്ടംകുളം പഞ്ചായത്തിലും 156 മുതൽ 187 വരെ എടപ്പാൾ പഞ്ചായത്തിലും 188 മുതൽ 218 വരെ പുറത്തൂർ പഞ്ചായത്ത് പരിധിയിലുമാണ്

പൊന്നാനിയിൽ 2,16,529 വോട്ടർമാർ; തവനൂരിൽ 2,08,776

പൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ആകെയുള്ളത് 216529 വോട്ടർമാർ. ഇവരിൽ 107380 പുരുഷ വോട്ടർമാരും 109146 സ്ത്രീ വോട്ടർമാരുമാണ്. തവനൂർ നിയോജക മണ്ഡലത്തിൽ ആകെ 208776 വോട്ടർമാരാണുള്ളത്. ഇതിൽ 103861 പേർ പുരുഷൻമാരും, 104915 പേർ സ്ത്രീകളുമാണ്. പൊന്നാനിയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് 144ാം നമ്പർ ബൂത്തായ പകരാവൂർ പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂക്കുതലയിലാണ്. ഇവിടെ 1245 വോട്ടർമാരാണ് ഉള്ളത്. 618 പുരുഷ വോട്ടർമാരും 627 വനിത വോട്ടർമാരുമാണ് ഈ ബൂത്തിലുള്ളത്. പൊന്നാനിയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത് 170ാം നമ്പർ ബൂത്തായ പെരുമ്പടപ്പ് പുത്തൻപള്ളി കെ.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്. ഇവിടെ 632 വോട്ടർമാരാണുള്ളത്. ഇതിൽ 346 പേർ പുരുഷൻമാരും 286 പേർ വനിത വോട്ടർമാരുമാണ്.

തവനൂർ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് 16ാം നമ്പർ ബൂത്തായ മംഗലം പഞ്ചായത്തിലെ കൂട്ടായി വാടിക്കൽ പി.കെ.ടി.ബി.എം.യു.പി സ്‌കൂളിലാണ്. ഇവിടെ 1276 വോട്ടർമാരാണുള്ളത്. ഇതിൽ 649 പേർ പുരുഷൻമാരും 627 പേർ വനിതകളുമാണ്. തവനൂരിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത് കടകശ്ശേരി വെസ്റ്റ് എയ്ഡഡ് മാപ്പിള എൽ.പി സ്‌കൂളിലാണ്. ഇവിടെ 599 വോട്ടർമാരാണുള്ളത്. ഇതിൽ 295 പേർ പുരുഷൻമാരും, 304 വനിതകളുമുണ്ട്. തവനൂരിൽ രണ്ട് ബൂത്തുകളിൽ മാത്രമാണ് 1200ൽ കൂടുതൽ വോട്ടർമാരുള്ളത്.

പൊന്നാനിയിൽ അഞ്ച് പിങ്ക് ബൂത്തുകൾ

പൊന്നാനി: പൊന്നാനി മണ്ഡലത്തിലെ 218 ബൂത്തുകളിൽ അഞ്ചെണ്ണം സ്ത്രീ സൗഹൃദ (പിങ്ക് ബൂത്ത്) ബൂത്തുകളാണ്. ഇവിടെയുള്ള എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. പൊന്നാനി എം.ഐ.എച്ച്.എസ്.എസ് (ബൂത്ത് നമ്പർ 32), തെയ്യങ്ങാട് ജി.എൽ.പി.എസ് (ബൂത്ത് 62), മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ (ബൂത്ത് 95), മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ജി.എച്ച്.എസ്.എസ് (ബൂത്ത് 144), വെളിയങ്കോട് എം.ടി.എം കോളജ് (ബൂത്ത് 198) എന്നിവയാണ് പൊന്നാനി മണ്ഡലത്തിലെ പിങ്ക് ബൂത്തുകൾ. പിങ്ക് ബൂത്തുകളിൽ പുരുഷ വോട്ടർമാരുമുണ്ടാകും.

Tags:    
News Summary - Ponnani to have 219 polling booths; Tavanur to have 218

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.