ബീരാൻ കുട്ടി ഹാജി എന്ന ആർബി
പരപ്പനങ്ങാടി: എൻ സി സി റോഡിനടുത്തെ രായിങ്കാനകത്ത് ബീരാൻ കുട്ടി ഹാജി എന്ന ആർബി (75) നിര്യാതനായി. നാലുപതിറ്റാണ്ടുകാലം സഊദിയയിലെ ഷറഫയയിൽ പ്രവാസിയായിരുന്നു.
ജിദ്ദ പരപ്പനങ്ങാടി വെൽഫെയർ അസോസിയേഷൻ (ജപ്മാസ്) സ്ഥാപക അധ്യക്ഷൻ, കെ.ഐ.ജി ജിദ്ദ യൂനിറ്റ് സ്ഥാപക യൂനിറ്റ് ലീഡർ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം അധ്യക്ഷൻ, ജമാഅത്തെ ഇസ്‌ലാമി മുൻ പ്രാദേശിക അമീർ, അബ്റാർ മഹല്ല് ജമാഅത്ത് മത സൗഹൃദ സ്‌നേഹ വേദി അധ്യക്ഷൻ, അബ്റാർ സക്കാത്ത് കമ്മറ്റി പ്രസിഡന്റ്, അബ്റാർ റിലീഫ് കമ്മറ്റി ഫൈനാൻസ് സെക്രട്ടറി, വെൽഫെയർ പാർട്ടി മുൻ മുൻസിപ്പൽ അധ്യക്ഷൻ, മഴവിൽ റെസിഡൻസ് അസോസിയേഷൻ പ്രവർ സമിതി അംഗം എന്നീ നിലകളിൽ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭാര്യ: ആയിശബീവി. മക്കൾ: റഹിയാനത്ത്, റജുല, റഷീദ, മുഹമ്മദ് റഫീഖ് (ജിദ്ദ), റസാഖ് (ജിദ്ദ), ഇബ്‌റാഹിം (ഊരകം), അബ്ദുൽ വഹാബ് (കൽപ്പകഞ്ചേരി), അബ്ദുറഹീം (പാലത്തിങ്ങൽ ), ഹസ്‌ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.