ഭിന്നശേഷി ബൂത്തുകള്‍ ഹരിതവത്കരിക്കുന്നതിന്റെ ഉദ്ഘാടനം സീനിയര്‍ ചേംബര്‍ പ്രസിഡന്റ് അനില്‍ പത്മനാഭ ജില്ല കലക്ടര്‍ക്ക് ചെടിച്ചട്ടി കൈമാറി നിർവഹിക്കുന്നു

ഭിന്നശേഷി ബൂത്തുകള്‍ ഹരിതവത്കരിച്ചു

മലപ്പുറം: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ‘സ്വീപ്’ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ബൂത്തുകള്‍ ഹരിതവത്കരിക്കുകയും പ്രകൃതിക്ക് അനുയോജ്യമായ രീതിയില്‍ മനോഹരമാക്കുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കം. സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള പദ്ധതി ജില്ല കലക്ടര്‍ വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ഗവ. കോളജ് മലപ്പുറം, മഞ്ചേരി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, വണ്ടൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി മൂന്ന് ഭിന്നശേഷി ബുത്തുകളാണുള്ളത്. ഇവിടെ എല്ലാ പോളിങ് ഉദ്യോഗസ്ഥരും ഭിന്നശേഷിക്കാരാകും.

ഉദ്ഘാടന ഭാഗമായി മാതൃക പോളിങ് ബൂത്തില്‍ സീനിയര്‍ ചേംബര്‍ പ്രസിഡന്റ് അനില്‍ പത്മനാഭ ജില്ല കലക്ടര്‍ക്ക് ചെടിച്ചട്ടി കൈമാറി. ജില്ല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി വകുപ്പ് ഓഫിസര്‍ സമീര്‍ മച്ചിങ്ങല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജയശ്രീ. എസ്. വാര്യര്‍, നൗഷാദ് മാമ്പ്ര, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ സുരേഷ്, സീനിയര്‍ ചേംബര്‍ ഭാരവാഹികളായ എം.സി. സതീഷ്, ലീന ബാബു, ഷൈല ബീഗം എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Disabled-Friendly Polling Booths Go Green

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.