മാലിന്യസമാഹരണത്തിനിടെ കിട്ടിയ സ്വർണാഭരണം കൊണ്ടോട്ടി നഗരസഭയിലെ ഹരിതകർമസേനാംഗങ്ങള്‍
ഉടമസ്ഥര്‍ക്ക് കൈമാറുന്നു
കൊണ്ടോട്ടി: മാലിന്യസമാഹരണത്തിനിടെ കിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപിച്ച് കൊണ്ടോട്ടിയില്‍ വീണ്ടും നഗരസഭ ഹരിതകർമസേനാംഗങ്ങളുടെ മാതൃക. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനിടെ കുറുപ്പത്തെ സ്വകാര്യ സ്ഥാപനത്തിനു മുന്നില്‍നിന്നാണ് രണ്ട് പവനോളം വരുന്ന സ്വർണമാല ലഭിച്ചത്. ഇത് ഉടമസ്ഥരെ കണ്ടെത്തി തിരിച്ചേൽപിക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് തൊഴിലാളികള്‍.
ഹരിതകർമ സേനാംഗങ്ങളായ സിന്ധു, ബിന്ദു, രേഷ്മ എന്നിവര്‍ ആഭരണം കിട്ടിയയുടന്‍ നടത്തിയ അവസരോചിതമായ ഇടപെടലാണ് ഫലംകണ്ടത്. മൂവരും വിവരം കൊണ്ടോട്ടി നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിക്കുകയും മാല ഏൽപിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണത്തിന്റെ യഥാര്‍ഥ ഉടമകളെ കണ്ടെത്തിയത്. നേരത്തേയും മാലിന്യങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച സ്വർണാഭരണം ഉടമക്ക് തിരിച്ചേൽപിച്ച് ഹരിതകർമസേനാംഗങ്ങള്‍ മാതൃകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.