കരുളായി മണ്ടൻമൊഴി കണ്ടത്തിൽ നടന്ന കാളപൂട്ട് മത്സരത്തിൽനിന്ന്
കരുളായി: കാർഷികസമൃദ്ധിയുടെ സ്മരണ പുതുക്കി കരുളായിയിൽ മെഗാ കാളപൂട്ട് മത്സരം സംഘടിപ്പിച്ചു. ഇത്തവണ കരുളായി മണ്ടന്മൊഴിയിലെ കൊളങ്ങര ബ്രദേഴ്സ് കാളപൂട്ട് കണ്ടത്തില്‍ മത്സരം നടന്നത് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധനശേഖരണത്തിനുകൂടിയായിരുന്നു.
അകാലത്തില്‍ പൊലിഞ്ഞ കരുളായി തിരുമുണ്ടിയിലെ ഫിറോസിന്റെ കുടുംബത്തെ സഹായിക്കാനായിരുന്നു മത്സരം. കാളപൂട്ട് കൊമ്പന്മാര് വാട്സ്ആപ് ഗ്രൂപ്പും കൊളങ്ങര ബ്രദേഴ്സും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിലെ 10 ജോടി കാളകള്‍ മത്സരത്തിൽ മാറ്റുരക്കാനെത്തി. ഒന്നാം സ്ഥാനക്കാര്‍ക്ക് സ്കൂട്ടിയും ഭീമന് ട്രോഫിയുമാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്
കെ.വി. സക്കീര്‍ ഐലക്കാടിന്റെ രണ്ടാം ജോടി കാളകള്‍ ഒന്നാം സ്ഥാനവും മുണ്ടയില്‍ ഋതുമോന് ചാരങ്കാവിന്റെ രണ്ടാം ജോടി കാളകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പി. കെ. മുഹമ്മദ് റാഫി ചീക്കോട്, എന്‍.സി ഗ്രൂപ് വളാഞ്ചേരി, ഇളയോടത്ത് കല്ലിങ്കല്‍ ഷാഫി പുല്ലൂർ എന്നിവര്‍ യാഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.