‘മാ​ധ്യ​മം’ ഹെ​ൽ​ത്ത് കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ പൂ​പ്പ​ലം ദാ​റു​ൽ ഫ​ലാ​ഹ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​രൂ​പി​ച്ച തു​ക പ്രി​ൻ​സി​പ്പ​ൽ ടി. ​ഷൗ​ക്ക​ത്ത​ലി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ടി.​കെ. അ​ബ്ദു​സ്സ​മ​ദ് എ​ന്നി​വ​രി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ മ​ല​പ്പു​റം റ​സി​ഡ​ന്റ് എ​ഡി​റ്റ​ർ

ഇ​നാം റ​ഹ്‌​മാ​ൻ ഏ​റ്റു​വാ​ങ്ങു​ന്നു

രോഗികളുടെ കണ്ണീരൊപ്പാൻ പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ

പെരിന്തൽമണ്ണ: മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് കാരുണ്യ ഹസ്തവുമായി പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ. അവർ സമാഹരിച്ച തുക ഹെൽത്ത്‌ കെയർ പദ്ധതിയിലേക്ക് കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ അഡ്മിനിസ്ട്രേറ്റർ ടി.കെ. അബ്ദുസ്സമദ്, പ്രിൻസിപ്പൽ ടി. ഷൌക്കത്തലി എന്നിവരിൽനിന്ന് ‘മാധ്യമം’ മലപ്പുറം റസിഡന്റ് എഡിറ്റർ ഇനാം റഹ്‌മാൻ തുക ഏറ്റുവാങ്ങി. 5,66,860 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.

കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ കെ.ജി സെക്ഷനിലെ ഐസാം അബ്ദുല്ല, കെ. അയ്‌ലിൻ സരിയ്യ, സി.പി. ഫിൽസ ഫാത്തിമ, ഹെവൻസ് സെക്ഷനിലെ പി. അയ്റ മർയം, പി.എം. ഫാത്തിമ ബീവി, കെ. ഇവ മെഹക്, സ്കൂൾ സെക്ഷനിലെ അമിയ സെറ, ഫൈസ അബ്ദുല്ല, ആതിഫ് അസ്ഹർ, ഷെൻസാ ഫാത്തിമ, എം. ഫാത്തിമ സെല്ല, അബ്ദുല്ല ഇക്ബാൽ, കെ. ഹയ ജാബിർ, ടി.കെ. ഷൻസ ഫാത്തിമ, അസ്മിക് ഫാത്തിമ, പി. അൻമ സെഹ്‌റ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റേഴ്സ് എൻ.ടി. ഖദീജ, പി. ശാക്കിയ, വി. ഫാത്തിമ സുഹ്‌റ, കെ. രഹന എന്നിവർക്കും ‘മാധ്യമം’ ഉപഹാരം നൽകി ആദരിച്ചു.

ഹയർ സെക്കൻഡറി കോഓഡിനേറ്റർ എ. ഫസൽ, സ്റ്റാഫ്‌ സെക്രട്ടറി പി. അബ്ദുൽ റഹീം, സെക്ഷൻ ഹെഡ്സ് ശ്രീപ്രിയ, പി.എം. അനിത, സ്വപ്ന റയാൻ, വി.സി. ബീന, പി. സൈഫുന്നിസ്സ, എം. റസീന, കെ.വി. സഫിയ, ‘മാധ്യമം’ ഹെൽത്ത്‌ കെയർ സ്കൂൾ കോഓഡിനേറ്റർ കെ. ഷമീന, പി.പി. നഹീദ, ഹെൽത്ത്‌ കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Darul Falah English School students handed over to 'Madhyamam' healthcare project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.