ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ യൂ​നി​റ്റി

ഹ​ബി​നാ​യി ആ​ല​ത്തി​യൂ​ർ പ​ഞ്ഞ​ൻ​പ​ടി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മി​ട്ട​പ്പോ​ൾ

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്രം ‘യൂ​നി​റ്റി​’ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു

തി​രൂ​ർ: തെ​ക്ക​ൻ അ​ന്നാ​ര​യി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ യൂ​നി​റ്റി​ക്ക് ആ​ല​ത്തി​യൂ​ർ പ​ഞ്ഞ​ൻ​പ​ടി​യി​ൽ സ്വ​ന്തം കെ​ട്ടി​ടം ഒ​രു​ങ്ങു​ന്നു. യൂ​നി​റ്റി കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ആ​ശ്ര​യ​കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കു​ഞ്ഞു​മൊ​യ്‌​ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. തി​രൂ​ർ തെ​ക്ക​ന​ന്നാ​ര​യി​ൽ ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി ഈ ​സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.

സാ​ധാ​ര​ണ വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത ഒ​രാ​യു​സ്സ് മു​ഴു​വ​ൻ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​പ്പോ​കേ​ണ്ടി വ​രു​ന്ന ബു​ദ്ധി​പ​ര​മാ​യി പ​രി​മി​തി​ക​ളു​ള്ള കു​ട്ടി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി, അ​വ​ർ​ക്ക് ജീ​വി​ത​നൈ​പു​ണ്യ​ങ്ങ​ളും തൊ​ഴി​ൽ​പ​ര​മാ​യ ക​ഴി​വു​ക​ളും പ​രി​ശീ​ലി​പ്പി​ച്ച് സ്വ​യം​പ​ര്യാ​പ്ത​രാ​കാ​ൻ സ​ഹാ​യി​ക്കു​ക എ​ന്ന​താ​ണ് യൂ​നി​റ്റി ഒ​ക്യു​പേ​ഷ​ന​ൽ ഹ​ബ്ബി​ന്റെ ല​ക്ഷ്യം.

ദൈ​നം​ദി​ന ജീ​വി​ത​നൈ​പു​ണ്യ​ങ്ങ​ൾ, തൊ​ഴി​ൽ​പ​രി​ശീ​ല​നം, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ, ആ​ത്മ​വി​ശ്വാ​സ വി​ക​സ​നം എ​ന്നി​വ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ഇ​വി​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​രോ കു​ട്ടി​യു​ടെ​യും ക​ഴി​വു​ക​ളും പ​രി​മി​തി​ക​ളും തി​രി​ച്ച​റി​ഞ്ഞ് വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​വും പ​രി​ശീ​ല​ന​വും ന​ൽ​കി​യാ​ണ് ഹ​ബ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ൾ, തെ​റ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ​ണം, ഗ​താ​ഗ​തം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി നി​ര​ന്ത​ര​മാ​യ സാ​മ്പ​ത്തി​ക പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്.

Tags:    
News Summary - 'Unity', the resettlement center for refugees, gets its own building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.