കാ​ളി​കാ​വ് വെ​ന്തോ​ട​ൻ​പ​ടി മു​ത്തം​ത​ണ്ടി​ൽ ജ​ല​സ​മൃ​ദ്ധി

കാ​ളി​കാ​വ്: വി.​സി.​ബി കം ​ബ്രി​ഡ്ജ് യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ മു​ത്തം ത​ണ്ടി​ൽ ജ​ല​സ​മൃ​ദ്ധി. മൂ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ മു​ത്തം​ത​ണ്ടി​ൽ പ​രി​യ​ങ്ങാ​ട് പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ച്ച വി.​സി.​ബി​യി​ലാ​ണ് നാ​ടി​ന്റെ കു​ടി​വെ​ള​ള ഭീ​ഷ​ണി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ജ​ല സ​മൃ​ദ്ധി​യൊ​രു​ക്കി​യ​ത്.

വേ​ന​ലി​ൽ ര​ണ്ടു മാ​സം ക​ടു​ത്ത വ​ര​ൾ​ച്ച നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്ത് ഇ​തോ​ടെ ശു​ദ്ധ​ജ​ല​ല​ഭ്യ​ത സാ​ധ്യ​മാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്. ചോ​ക്കാ​ട്-​കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന വി.​സി.​ബി കം ​ബ്രി​ഡ്ജ് ഗ​താ​ഗ​ത​ത്തി​നും ഏ​റെ സൗ​ക​ര്യ​മാ​ണ്. പു​ഴ​യി​ൽ വി.​സി.​ബി​യി​ൽ ഷ​ട്ട​ർ സ്ഥാ​പി​ച്ച​തോ​ടെ അ​ഞ്ഞൂ​റ് മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്ത് വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഇ​തോ​ടെ മാ​ളി​യേ​ക്ക​ൽ ഉ​ല​ൻ​മ​ട, വെ​ന്തോ​ട​ൻ​പ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ലെ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്ത് ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് വി.​സി.​ബി കം ​ബ്രി​ഡ്ജ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

Tags:    
News Summary - Water supply in Mutthamthan, the main reservoir of Kalikavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.