Posted On
date_range Updated On
date_range കടലാക്രമണത്തിൽ തോണി തകർന്നു
പരപ്പനങ്ങാടി: തീര കടലിൽ നങ്കൂരമിട്ട തോണി കടൽ ക്ഷോഭത്തിൽ ചിന്നി ചിതറി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ ചീരങ്ങൻ യൂസഫിന്റെ എൽ.ടി.ടി ഫൈബർ ചെറു വള്ളമാണ് നിശ്ശേഷം തകർന്നത്. രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
തോണിയിലുണ്ടായ എൻജിൻ കടലിൽനിന്ന് കിട്ടിയെങ്കിലും തീർത്തും പ്രവർത്തന രഹിതമായതായി. ഉപജീവന മാർഗം നഷ്ടപ്പെട്ട യൂസഫിനെ സഹായിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് മുസ്ലിം ലീഗ് നേതാവും മുൻ ജനപ്രതിനിധിയുമായ അങ്ങമ്മൻ ഇബറാഹീം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.