മരംമുറിക്കുന്നതിനിടെ അപകടത്തിൽ പെട്ട് മരിച്ച വിപിൻ

മരംമുറിക്കുന്നതിനിടെ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം

വണ്ടൂർ: മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം. നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ നടുവത്ത് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടം.

മുറിച്ചുമാറ്റുന്ന മരക്കൊമ്പ് പൊട്ടി വിപിൻ നിൽക്കുന്ന കമ്പിലേക്ക് വീണ് ഇരു കമ്പുകളും പൊട്ടിവീണായിരുന്നു അപകടം. ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വണ്ടൂർ പൊലീസ് ഇൻക്വസ്റ്റ്നടത്തി.

Tags:    
News Summary - Man met with a tragic end in an accident while cutting down a tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.