മലപ്പുറം: ക്ഷാമം, രജിസ്ട്രേഷൻ അപാകത എന്നിവ കാരണം കോവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയാതെ ജനങ്ങൾ മടങ്ങുന്നു. ജില്ല ആശുപത്രി, താലൂക്ക്, പി.എച്ച്.സി എന്നിവിടങ്ങളിൽനിന്നാണ് വാക്സിൻ സ്വീകരിക്കാൻ കഴിയാതെ മടങ്ങുന്നത്. ജില്ലയിൽ വാക്സിൻ ക്ഷാമം രൂക്ഷമാണ്. മിക്കയിടത്തും തീർന്നിട്ടുണ്ട്.
എന്നാൽ, ചില പി.എച്ച്.സികളിൽ ഇവ നൽകാനാകാതെ സൂക്ഷിച്ചിട്ടുമുണ്ട്. രജിസ്ട്രേഷനാണ് ഏറ്റവും കുഴക്കുന്നത്. പ്രായമായവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വാക്സിൻ ഒാൺലൈൻ വഴി മാത്രം നൽകിയാൽ മതിയെന്ന് നാലുദിവസം മുമ്പാണ് ആശുപത്രി അധികൃതർക്ക് നിർദേശം ലഭിക്കുന്നത്. 94 പി.എച്ച്.സിയും മൂന്ന് ജില്ല ആശുപത്രിയും താലൂക്ക് ആശുപത്രികളും ഉൾപ്പെടുന്ന ജനസംഖ്യയിൽ മുന്നിലുമുള്ള മലപ്പുറത്തിന് ഇത് തികയില്ല.
ഒരു പി.എച്ച്.സിക്ക് ലഭിക്കുന്നത് ശരാശരി 40 സ്ലോട്ടാണ്. രജിസ്ട്രേഷൻ സ്ലോട്ട് ആക്റ്റിവ് ആയാൽ നാലോ അഞ്ചോ മിനുറ്റിനുള്ളിൽ തീരുന്നു. സംസ്ഥാനവും ജില്ലയും സമയവും കോഡും കൂടാതെ ഒ.ടി.പിക്കുള്ള കാത്തിരിപ്പ് കൂടി ആകുേമ്പാൾ സ്ലോട്ട് തീരുന്ന സാഹചര്യമാണ്. കുറച്ച് പേർക്ക് ഒാൺലൈനായും പ്രായമായവർക്ക് ഉൾപ്പെടെ സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. 18-44 വയസ്സ് വരെയുള്ളവർക്കാണ് സംസ്ഥാന സർക്കാറാണ് വാക്സിൻ നൽകുന്നത്. അതിന് രണ്ട് രജിസ്ട്രേഷൻ വേണം. ആദ്യം കോവിനിൽ രജിസ്റ്റർ ചെയ്ത് ഇ-ഹെൽത്ത് വെബ്സൈറ്റിൽ പോയി അസുഖബാധിതനാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണമെന്നതും കുഴക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.