സീനിയര്‍ ഗേള്‍സ് വിഭാഗം ചാമ്പ്യന്മാരായ സ്പ്രിന്റ് ജി.എച്ച്.എസ്.എസ് കടുങ്ങപുരം ട്രോഫി
ഏറ്റുവാങ്ങുന്നു
മലപ്പുറം: മലപ്പുറം ഹോക്കി അസോസിയേഷന് പള്ളിപ്പുറം ഗവ.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ജില്ല ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. സബ് ജൂനിയര്‍ വിഭാഗത്തില്‍ ജി.ബി.എച്ച്.എസ്.എസ് മലപ്പുറത്തിനെയും (സ്കോര്‍ 1- 0) ജൂനിയര്‍ ഹോപ്പ മലപ്പുറത്തിനെയും (2-0) പരാജയപ്പെടുത്തിയാണ് ചെമ്മങ്കടവ് വിജയമുറപ്പിച്ചത്. സീനിയര്‍, ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ സ്പ്രിന്റ് ജി.എച്ച്.എസ്.എസ് കടുങ്ങപുരം യഥാക്രമം1-0 ന് മലപ്പുറം ഗവ. കോളജിനേയും 2-0ന് ജി.എച്ച്.എസ്.എസ് പാങ്ങിനേയും പരാജയപ്പെടുത്തി.
സബ് ജൂനിയര്‍ വിഭാഗത്തില്‍ പാങ്ങ് ജി.എച്ച്.എസ്.എസ് ഒന്നും എമ്മാക്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഹുസൈൻ ട്രോഫികള്‍ വിതരണം ചെയ്തു. മലപ്പുറം ഹോക്കി ജില്ല പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന മാസ്റ്റേഴ്സ് ഹോക്കി ചെയര്മാന് പാലോളി അബ്ദുറഹിമാന്, മങ്കട ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി അംഗം ജാഫര്‍ വെള്ളേക്കാട്, കൂട്ടിലങ്ങാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ.പി. സൈഫുദ്ദീന്, പി.പി. ഷാജഹാന്, കായികാധ്യാപകന് എസ്.ടി. പ്രശാന്ത്, എം. അബ്ദുൽ മുനീര്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് മാമ്പ്ര സ്വാഗതവും ഡോ. മുഹമ്മദ് ഷറഫുദ്ദീന് റസ്വി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.