എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച മ​ല​പ്പു​റം ഗ​വ. ഗേ​ൾ​സ്​ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്നു

എസ്.എസ്.എൽ.സി പരീക്ഷഫലം: നേ​ട്ടം കൈ​വി​ടാ​തെ മലപ്പുറം ജി​ല്ല

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷഫലത്തിൽ നേട്ടം ആവർത്തിച്ച് മലപ്പുറം ജില്ല. വിജയശതമാനത്തിൽ നേരിയ ഇടിവുണ്ടായെങ്കിലും ഇക്കുറിയും മികച്ച വിജയം നേടാൻ മലപ്പുറത്തിനായി. കൂടുതൽ കുട്ടികളെ ഉപരിപഠനത്തിന് അർഹരാക്കിയതിലും സമ്പൂർണ എ പ്ലസിലും സംസ്ഥാനതലത്തിൽ ഇത്തവണയും മലപ്പുറമാണ് ഒന്നാമത്.

കഴിഞ്ഞ നിരവധി വർഷങ്ങളായി എ പ്ലസിൽ ജില്ലയാണ് കേരളത്തിൽ മുന്നിൽ നിൽക്കുന്നത്. 99.32 ആണ് ഇത്തവണത്തെ വിജയശതമാനം. 2021ൽ 99.39 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തേതിൽനിന്ന് 0.07 ശതമാനം കുറവ്. തുടർച്ചയായി രണ്ടാംതവണയാണ് മലപ്പുറം 99 ശതമാനത്തിന് മുകളിൽ വിജയം നേടുന്നത്. സംസ്ഥാന ശരാശരിക്ക് മുകളിലാണ് ഇക്കുറിയും വിജയം. 99.26 ശതമാനമാണ് സംസ്ഥാനശരാശരി. 2020ൽ 98.65SSLC Result, SSLC ശതമാനവും 2019 ൽ 97.86 ശതമാനവുമായിരുന്നു വിജയം.

78,224 വിദ്യാർഥികൾ (ആൺ -39,560, പെൺ -38,664) പരീക്ഷയെഴുതിയതിൽ 77,691 പേർ (ആൺ -39,217, പെൺ -38,474) 10ാം ക്ലാസ് കടന്നു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരുടെ എണ്ണം 7230 ആണ്. 1803 ആൺകുട്ടികൾക്കും 5427 പെൺകുട്ടികൾക്കുമാണ് ജില്ലയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. 2021ൽ 18,970 പേർക്ക് ജില്ലയിൽ ഫുൾ എ പ്ലസ് ലഭിച്ചിരുന്നു.

സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുകയും (27,461) ഉപരിപഠനത്തിന് അർഹരാക്കുകയും (27,385) ചെയ്ത വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. സ്കൂളുകളിൽ എടരിക്കോട് പി.കെ.എം എച്ച്.എസ്.എസാണ് ഇക്കാര്യത്തിൽ ഒന്നാമത്. 2104 വിദ്യാർഥികൾ ഇവിടെ പരീക്ഷയെഴുതി. ഇതിൽ 2101 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ മൂന്നാം സ്ഥാനം കെ.എച്ച്.എം.എസ്.എസ് ആലത്തിയൂരിനാണ്. 1323 പേർ. എ പ്ലസുകാരിലും കേരളത്തിൽ മുന്നിൽ മലപ്പുറം വിദ്യാഭ്യാസജില്ലയാണ്. 3024 പേർക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. ജില്ലയിൽ 189 സ്കൂളുകൾക്കാണ് 100 ശതമാനം വിജയം നേടിയത്. ഗവ.സ്കൂൾ - 50, എയ്ഡഡ് -22, അൺ എയ്ഡഡ്-117.

വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ, ബ്രാക്കറ്റിൽ ആൺ, പെൺ.

മലപ്പുറം: പരീക്ഷ എഴുതിയവർ -27,461 (13,895, 13,566), യോഗ്യത നേടിയവർ- 27,385 (13,841, 13,544). വിജയശതമാനം - 99.72.

തിരൂർ: പരീക്ഷ എഴുതിയവർ -15,561 (7,918, 7,743), യോഗ്യത നേടിയവർ - 15,486 (7,791, 7,695). വിജയശതമാനം -98.88.

വണ്ടൂർ: പരീക്ഷ എഴുതിയവർ -15,826 (7,863, 7,963), യോഗ്യത നേടിയവർ - 15,659 (7,776, 7,883). വിജയശതമാനം - 98.94.

തിരൂരങ്ങാടി: പരീക്ഷ എഴുതിയവർ -19,276 (9,884, 9,392), യോഗ്യത നേടിയവർ - 19,161 (9,809, 9,352). വിജയശതമാനം - 99.4.

എ ​പ്ല​സി​ൽ വീ​ണ്ടും മു​ത്ത​മി​ട്ട്​ ജി​ല്ല

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ മ​ല​പ്പു​റം ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ്​ നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും ഒ​ന്നാ​മാ​ത്. 7230 പേ​രാ​ണ്​ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത്. അ​തി​ൽ 5427 പേ​ർ പെ​ൺ​കു​ട്ടി​ക​ളും 1803 പേ​ർ ആ​ൺ​കു​ട്ടി​ക​ളു​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 18970 പേ​രും 2020ൽ 6447​ ​പേ​രും​ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി​യി​രു​ന്നു.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 1955 പേ​രും എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ 3954 പേ​രും അ​ൺ എ​യ്​​ഡ​ഡി​ൽ 1321 പേ​രും എ ​പ്ല​സ്​ ക​ര​സ്ഥാ​മാ​ക്കി ജി​ല്ല​യു​ടെ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യി. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 3024 പേ​ർ എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ്​ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ഭ്യാ​സ ജി​ല്ല മ​ല​പ്പു​റ​മാ​ണ്. തി​രൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല-1036, വ​ണ്ടൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല-1602, തി​രൂ​ര​ങ്ങാ​ടി വി​ദ്യാ​ഭ്യാ​സ ജി​ല്ല-1563 പേ​രും എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി. 

എ ​പ്ല​സ്​ കി​രീ​ടം കൈ​വി​ടാ​തെ പെ​ൺ​കു​ട്ടി​ക​ൾ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ൾ ബ​ഹു​ദൂ​രം മു​ന്നി​ൽ. 7230 പേ​ർ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി​യ​വ​രി​ൽ 5427 പേ​ർ പെ​ൺ​കു​ട്ടി​ക​ളാ​ണ്. 1803 ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ്​​ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ്​ നേ​ടി​യ​ത്. മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 2253 പെ​ൺ​കു​ട്ടി​ക​ളും 771 ആ​ൺ​കു​ട്ടി​ക​ളും എ ​പ്ല​സ്​ നേ​ടി. തി​രൂ​രി​ൽ 809 പെ​ൺ​കു​ട്ടി​ക​ളും 227 ആ​ൺ​കു​ട്ടി​ക​ളും വ​ണ്ടൂ​രി​ൽ 1194 പെ​ൺ​കു​ട്ടി​ക​ളും 408 ആ​ൺ​കു​ട്ടി​ക​ളും തി​രൂ​ര​ങ്ങാ​ടി​യി​ൽ 1168​ പെ​ൺ​കു​ട്ടി​ക​ളും 395 ആ​ൺ​കു​ട്ടി​ക​ളും എ ​പ്ല​സ്​ നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം 5810 ആ​ൺ​കു​ട്ടി​ക​ളും 13160 പെ​ൺ​കു​ട്ടി​ക​ളും എ ​പ്ല​സ്​ നേ​ടി​യി​രു​ന്നു. 

ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ വി​ജ​യി​പ്പി​ച്ച്​ എ​ട​രി​ക്കോ​ട് പി.​കെ.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ്

കോ​ട്ട​ക്ക​ൽ: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ വി​ജ​യി​പ്പി​ച്ച ച​രി​ത്ര​നേ​ട്ട​വു​മാ​യി എ​ട​രി​ക്കോ​ട് പി.​കെ.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ്. 2104 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 2101 കു​ട്ടി​ക​ൾ ജ​യി​ച്ചു. പ​രീ​ക്ഷ​ക്കി​ടെ അ​പ​ക​ടം പ​റ്റി​യ​തി​നാ​ൽ ഒ​രു​വി​ദ്യാ​ർ​ഥി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നി​ല്ല.

236 വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി സ്കൂ​ളി​ന്‍റെ നേ​ട്ടം ഇ​ര​ട്ടി​യാ​ക്കി. പ്ര​തി​ഭ​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി.​ടി.​എ​യും അ​ഭി​ന​ന്ദി​ച്ചു. അ​നു​മോ​ദ​ന​യോ​ഗം മാ​നേ​ജ​ർ ബ​ഷീ​ർ എ​ട​രി​ക്കോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​മു​ഹ​മ്മ​ദ് ഷാ​ഫി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​ബ​ഷീ​ർ, പ്ര​മോ​ദ് വാ​ഴ​ങ്ക​ര, കെ.​പി. നാ​സ​ർ, പി.​എം. ആ​ശി​ഷ്, കെ. ​ഹ​രീ​ഷ്, വി.​ടി. സു​ബൈ​ർ ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Malappuram district has not lost out in the SSLC results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.