മലപ്പുറം ജില്ല ആം റസ്​ലിങ് ചാമ്പ്യൻഷിപ്പ് 25, 26 തിയതികളിൽ പുളിക്കലിൽ

മലപ്പുറം: മലപ്പുറം ജില്ല ആം റസ്​ലിങ് അസോസിയേഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ല ആം റസ്​ലിങ് ചാമ്പ്യൻഷിപ്പ് ഡിസംബർ 25, 26 തീയതികളിലായി കൊണ്ടോട്ടി പുളിക്കലിൽ നടക്കും. സ്ത്രീ, പുരുഷ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നത്.

ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ, മാസ്റ്റേഴ്സ്, ഹാൻഡികാപ്പ്ഡ് വിഭാഗങ്ങളിലായി 500ഓളം മത്സരാർഥികൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് പ്രഭാകരൻ എന്നിവർ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള ഭാരനിർണയം 25ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെ പുളിക്കൽ യു.എസ് ഫോർ ഫിറ്റ്നസ് ജിമ്മിൽ നടക്കും. തുടർന്ന് 26ന് പുളിക്കൽ പി.വി.സി ഓഡിറ്റോറിയത്തിൽ മത്സരങ്ങൾ അരങ്ങേറും. കൂടുതൽ വിവരങ്ങൾക്ക്: 8943983962, 9400573075.

Tags:    
News Summary - Malappuram District Arm Wrestling Championship to be held in Pulikkal on 25th and 26th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.