‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് കരുവാരകുണ്ട് ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുകയുടെ ചെക്ക് പ്രിൻസിപ്പൽ എം. ഷമീർ, സ്കൂൾ ഹെഡ് ബോയ് അലൂഫ് പനങ്ങാടൻ, ഹെഡ് ഗേൾ എം.കെ. ആയിഷ ലാമിയ എന്നിവരിൽനിന്ന്
മാധ്യമം ലേഖകൻ ഇ. ഷംസുദ്ദീൻ ഏറ്റുവാങ്ങുന്നു
കരുവാരകുണ്ട്: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് അത്താണിയായ മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിച്ച് കരുവാരകുണ്ട് ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികൾ. 1,11,093 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്. പ്രിൻസിപ്പൽ എം. ഷമീർ, സ്കൂൾ ഹെഡ് ബോയ് അലൂഫ് പനങ്ങാടൻ, ഹെഡ് ഗേൾ എം. കെ. ആയിഷ ലാമിയ എന്നിവരിൽനിന്ന് മാധ്യമം പെരിന്തൽമണ്ണ ലേഖകൻ ഇ. ഷംസുദ്ദീൻ ചെക്ക് ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച ടി.കെ. ഹൻഫ, ഫാസ് മുബാറക് നാസിഹ്, കെ. സാറ ശുറൂഖ്, എൻ.ടി. അയോമി തിവേദ, കെ.ടി. ഫിസ ഫിറോസ്, ആയിഷ സില, ടി.കെ. ഫിയ മറിയം, എൻ. ആദം അലി മുഹമ്മദ്, വി.പി. മുഹമ്മദ് ശിഷൻ, കെ. അശാസ്, കെ. അഹായ,ടി. കെ. നെസ മറിയം, ടി.പി. ആദിൽഷാൻ, കെ. അയ്റ മെഹാക്, ടി.കെ. നൈസ, സ്കൂൾ ബെസ്റ്റ് മെന്റേഴ്‌സ് സുമ, രഞ്ജിത, റിൻഷ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ട്രസ്റ്റ് ചെയർമാൻ വി.പി. ലിയാഖത്തലി, വൈസ് പ്രിൻസിപ്പൽ സി. മുഹമ്മദ് അഷ്‌റഫ്, മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ. അനസ്, സ്റ്റാഫ് സെക്രട്ടറി അസ്മ ബീവി, ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.