തിരുനാവായ: വാർഡ് പുനർനിർണയത്തിൽ പത്താം വാർഡായി മാറിയ മുമ്പത്തെ എട്ടാം വാർഡിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്വതന്ത്രൻ ജയിച്ച വാർഡ് പിന്നീടുനടന്ന ഉപതെരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് തട്ടിയെടുത്തത്. അന്ന് മൂന്നാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ ഇരുമുന്നണികളെയും മറികടക്കാനുള്ള ശ്രമത്തിലാണ്.
അതേസമയം വാർഡ് നിർണയം തങ്ങൾക്കനുകൂലമാകുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. എൽ.ഡി.എഫ് സ്ഥാനാർഥി കുറ്റിപ്പറമ്പിൽ സുമയ്യ ടീച്ചറും യു.ഡി.എഫ് സ്ഥാനാർഥി വെളളാടത്ത് റസീനയും എസ്.ഡി.പി.ഐ സ്ഥാനാർഥി സി.വി. ജംഷീന നൗഷാദും തമ്മിലുള്ള ത്രികോണ മത്സരമാണിവിടെ.
മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി. മുഹമ്മദ്കോയ ജനവിധിതേടുന്ന 15ാം വാർഡിലും മുൻ മെംബർമാരായ കെ.വി. അബ്ദുൽ ഖാദറും സക്കീർ മാങ്കടവത്തും ഏറ്റുമുട്ടുന്ന എട്ടാം വാർഡിലും പൂഴിത്തറ തറവാട്ടിലെ റാബിയയും റുബീനയും പൊരുതുന്ന മൂന്നാം വാർഡിലും മത്സരം കടുത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.