Posted On
date_range Updated On
date_range തിരൂർ നഗരത്തിൽ പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ പരാക്രമം
തിരൂർ: തിരൂർ പൂങ്ങോട്ടുകുളം ജങ്ഷനിൽ പട്ടാപകൽ ലഹരി സംഘത്തിന്റെ പരാക്രമം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് മർദനമേറ്റു. വ്യാഴാഴ്ച വൈകീട്ടായായിരുന്നു സംഭവം. സിവിൽ പൊലീസ് ഓഫീസർമാരായ അർജുൻ, അജിത്ത് ലാൽ എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസുകാരുമായുള്ള വാക്കേറ്റമാണ് മർദനത്തിന് കാരണം.
സംഭവത്തിൽ ബി.പി അങ്ങാടി സ്വദേശി അൻവർ, അന്നാര സ്വദേശി അഷറഫ് എന്നിവരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസുകാരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് വാഹനത്തിന്റെയും ഓട്ടോയുടെയും ഗ്ലാസുകൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.