കൽപകഞ്ചേരി: പച്ചക്കറി കൃഷിയിൽ മാതൃകയാക്കണം ഈ കുടുംബശ്രീ വനിതകളെ. വളവന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കന്മനം കല്ലൂപ്പാടത്താണ് എനർജി പാറക്കലിന്റെ സഹകരണത്തോടെ 13 വനിതകൾ അടങ്ങുന്ന സ്നേഹ എന്ന കുടുംബശ്രീ കൂട്ടായ്മ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തത്.
തൊഴിലുറപ്പ് ജോലി കഴിഞ്ഞുള്ള സമയമാണ് ഇവർ ജൈവ പച്ചക്കറി കൃഷിക്കായി മാറ്റിവെച്ചത്. നിലമൊരുക്കൽ മുതൽ മുഴുവൻ ജോലികളും ഇവർ തന്നെയാണ് ചെയ്തത്. തവനൂർ കാർഷിക സർവകലാശാലയിൽനിന്ന് വാങ്ങിയതാണ് വിത്തുകൾ. എല്ലാവർഷവും കൃഷി നടത്താറുണ്ടെങ്കിലും ഈ വർഷം നേരത്തേ ഇടമഴ പെയ്തതിനാൽ വേണ്ടത്ര വിളവ് ലഭിക്കാത്ത നിരാശയും ഇവർക്കുണ്ട്.
വെണ്ട, ചിരങ്ങ, മത്തൻ, കുമ്പളം, കക്കരി, പയർ, ചീര, തണ്ണിമത്തൻ തുടങ്ങിയവയാണ് അംഗങ്ങളായ പ്രസിഡന്റ് സുബൈദ, സെക്രട്ടറി റാബിയ എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്തത്. വിളവെടുത്ത പച്ചക്കറികൾ ഇവർ പങ്കിട്ടെടുക്കുകയും ആവശ്യക്കാർക്ക് വിൽപന നടത്തുകയും ചെയ്യും. വരും വർഷങ്ങളിലും കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിക്കാനാണ് ഇവരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.